Join News @ Iritty Whats App Group

കേരളത്തിന് അവ​ഗണന; ബജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി സഹായം

ദില്ലി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ആന്ധ്രാ പ്രദേശിനും ബീഹാറിനും കൂടുതല്‍ പദ്ധതികൾ‌ പ്രഖ്യാപിച്ച് കേന്ദ്രം. ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായവും ബീഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയും ബജറ്റിൽ വകയിരുത്തി. ബീഹാറിൽ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്നും ആന്ധ്രയിലെ ജലസേചന പദ്ധിതിക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രയ്ക്കും ബീഹാറിനും വാരിക്കോറി പദ്ധതികൾ പ്രഖ്യാപിച്ചിട്ടും കേരളത്തിന് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമില്ല. 

ബീഹാറിന് പ്രളയ സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11,500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആസാം, ഹിമാചൽ, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കും പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് പ്രളയ സഹായത്തിന് പ്രഖ്യാപനങ്ങളൊന്നുമില്ല. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. കൂടാതെ വിനോദ സഞ്ചാര വികസനത്തിലും ബീഹാറിന് നേട്ടമുണ്ട്. ബീഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം നൽകും. ബീഹാറിനെ ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കും. ഗയ, ബോധ്ഗയ ക്ഷേത്രങ്ങൾ നവീകരിക്കുമെന്നും നളന്ദ സർവകലാശാലയേയും വിനോദ സഞ്ചാര മേഖലയുടെ ഭാഗമാക്കുമെന്നും ബജറ്റിൽ പറയുന്നു. വിഷ്ണു പഥ്, മഹാബോധി ഇടനാഴികൾക്ക് സഹായം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group