Join News @ Iritty Whats App Group

ഒമാനില്‍ സംഘര്‍ഷം, വെടിവെയ്പ്പ് ; നാലു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


മസ്‌ക്കറ്റ്: ഒമാനിലെ വാഡി അല്‍ കബീര്‍ പള്ളിയ്ക്ക് സമീപത്ത് സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അക്രമികളും സുരക്ഷാഉദ്യോഗസ്ഥരുമാണ് പരസ്പരം വെടിവെയ്പ്പ് നടത്തിയത്. പ്രദേശത്ത് ഒമാനിലെ തീവ്രവാദ വിരുദ്ധ പോലീസ് എത്തിയിട്ടുണ്ട്.

പാകിസ്താനികളായ ആള്‍ക്കാര്‍ കൂടുതലുള്ള പ്രദേശമാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. അക്രമത്തെ തുടര്‍ന്ന് 700 ലധികം പേര്‍ പള്ളിക്കുള്ളില്‍ കുടുങ്ങിയതായി അല്‍ ബവാബ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാദി അല്‍ കബീര്‍ മേഖലയിലെ മുസ്ലീം പള്ളിയുടെ പരിസരത്തുണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് പ്രാഥമിക വിവരമനുസരിച്ച് റോയല്‍ ഒമാന്‍ പോലീസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

‘‘സാഹചര്യം നേരിടാന്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനും അന്വേഷണത്തിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. 'റോയല്‍ ഒമാന്‍ പോലീസ് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു,’’ പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group