Join News @ Iritty Whats App Group

കേരളത്തില്‍ നിന്നെത്തിയ രക്ഷാപ്രവര്‍ത്തകരെ ഇറക്കിവിട്ട് കര്‍ണാടക പൊലീസ്; ലാത്തിചാര്‍ജ് നടത്തുമെന്ന് ഭീഷണി

മംഗലാപുരം: ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടത്തെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരെ ഇറക്കിവിട്ട് കാര്‍വാര്‍ എസ്പി. എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം എന്നും അല്ലെങ്കില്‍ ലാത്തിച്ചാര്‍ജ് നടത്തും എന്നുമാണ് എസ്പി ഭീഷണിപ്പെടുത്തിയത് എന്ന് നസ്ര റെസ്‌ക്യൂ ടീം അംഗം വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. അര്‍ജുന് വേണ്ടി സൈന്യവും കേരളത്തില്‍ നിന്ന് വന്നിട്ടുള്ള രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ നടത്തുന്നുണ്ട്.


'ഇന്ന് എസ്പി വന്നിട്ട് നിങ്ങളെ ആരേയും ഇവരെ അനുവദിക്കില്ല, ആര്‍മി പരാതി നല്‍കിയത് കൊണ്ടാണ് ഇത് പറയുന്നത് എന്ന് പറഞ്ഞു. ആര്‍മിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് പ്രശ്‌നമൊന്നുമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്നലെ രണ്ട് മണി മുതല്‍ ഞങ്ങള്‍ അവരുടെ കൂടെ പ്രയത്‌നിക്കുന്നുണ്ട്. ഒന്നുകില്‍ ഇദ്ദേഹത്തിന്റെ ഈഗോ കൊണ്ടായിരിക്കാം,' രക്ഷാപ്രവര്‍ത്തക ടീമിലെ അംഗം പറയുന്നു.


അരമണിക്കൂറിനുള്ളില്‍ പുറത്ത് പോയിട്ടില്ലെങ്കില്‍ ലാത്തിച്ചാര്‍ജ് വേണ്ടി വരും എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങള്‍ രഞ്ജിത്ത് ഇസ്രായേലിന്റെ കൂടെയാണ് ഉള്ളത്. അദ്ദേഹത്തെ വരെ അതിന്റെ മുകളില്‍ നിന്ന് പിടിച്ചിറക്കി താഴേക്ക് കൊണ്ടുവരികയാണ്. രക്ഷാപ്രവര്‍ത്തനം പ്രതീക്ഷയുടെ ഘട്ടത്തിലെത്തിയപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി. മെറ്റല്‍ ഡിറ്റക്ടറില്‍ രണ്ട് സ്ഥലത്ത് നിന്ന് സിഗ്നല്‍ ലഭിച്ചിട്ടുണ്ട് എന്നും ലോറി തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post
Join Our Whats App Group