Join News @ Iritty Whats App Group

അര്‍ജുനായുള്ള തിരച്ചില്‍: പുഴയ്ക്കടിയില്‍ നിന്ന് സിഗ്നല്‍ കിട്ടിയെന്ന് സൈന്യം, തിരച്ചില്‍ നാളെ


കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ഫലം കാണുന്നുവെന്ന് സൈന്യം. പുഴയ്ക്കടിയില്‍ നിന്ന് സിഗ്നല്‍ ലഭിച്ചുവെന്ന് സൈന്യം. സിഗ്നല്‍ കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ്. ലോറി ചെളിയില്‍ പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം അറിയിച്ചു. നാവികസേന സിഗ്നല്‍ കിട്ടിയ സ്ഥലത്ത് നാലെ വിശദമായ പരിശോധന നടത്തും.


സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇപ്പോള്‍ വലിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. നേരത്തെ സൈന്യത്തിന്റെ തിരച്ചിലില്‍ അര്‍ജുന്റെ കുടുംബം വലിയ അതൃപ്തി അറിയിച്ചിരുന്നു. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടതെന്നും, എന്നാല്‍ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയതെന്നും അമ്മ ഷീല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group