Join News @ Iritty Whats App Group

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്



സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്ന് ആ റെക്കോഡും ഭേദിച്ച് വലിയ കുതിപ്പാണ് സ്വര്‍ണം നടത്തിയിരിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 54280 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വര്‍ണം 6785 രൂപയിലാണ് ഇന്നലെ വ്യാപാരം നടത്തിയിരുന്നത്.


എന്നാല്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത് 90 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6875 ല്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കൂടിയതോടെ 55000 എന്ന മാന്ത്രികസംഖ്യയില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണത്തിന്റെ പവന്‍ വില. ഇതിന് മുന്‍പ് മേയ് 20 നാണ് സ്വര്‍ണം 55000 കടന്നത്. അന്ന് 55120 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.


ഈ മാസം പൊതുവെ വില കൂടുന്ന പ്രവണതയാണ് സ്വര്‍ണം പ്രകടിപ്പിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 53000 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അതിന് ശേഷം അടിക്കടിയായി പവന്‍വില ഉയരുകയായിരുന്നു. ഈ മാസത്തെ ആദ്യത്തെ രണ്ടാഴ്ച പിന്നിടുമ്പോഴേക്ക് പവന്‍ വിലയില്‍ 2000 രൂപയാണ് വര്‍ധിച്ചത്.


അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ ഔണ്‍സിന് 2450 ഡോളര്‍ കടന്ന് കുതിക്കുകയാണ് സ്വര്‍ണവില. അതിന്റെ പ്രതിഫലനമാണ് കേരളത്തിലും പ്രകടമാകുന്നത്. മാത്രമല്ല അമേരിക്കയിലെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ വിലയിരുതുന്നത്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയും മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കൂട്ടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. ഇത് വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. സ്വര്‍ണം നിക്ഷേപമായി കണ്ട് വാങ്ങി സൂക്ഷിച്ചവര്‍ക്ക് വില കൂടുന്നത് ലാഭകരമാണ്. പത്ത് വര്‍ഷം മുന്‍പ് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വിറ്റാല്‍ ഇരട്ടിയില്‍ അധികം രൂപ ലാഭം കിട്ടും. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് അപ്രാപ്യമായ നിലയിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുണ്ടായാലും രണ്ട് പവന്‍ സ്വര്‍ണം പോലും ലഭിക്കാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത്.


വിവാഹം, ജന്മദിനം, മറ്റ് ആഘോഷങ്ങള്‍ എന്നിവക്കായി സ്വര്‍ണം വാങ്ങനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇന്നത്തെ വില. അതേസമയം ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെ വ്യാപാരികള്‍ പ്രതീക്ഷയിലാണ്. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചാല്‍ വിലയില്‍ വലിയ മാറ്റം വരും എന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

സ്വര്‍ണം ആഡംബര വസ്തു ആയത് കൊണ്ടുതന്നെ ഉയര്‍ന്ന നികുതിയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. നിലവില്‍ 18 ശതമാനം നികുതിയാണ് സ്വര്‍ണത്തിന് വരുന്നത്. 15 ശതമാനം ഇറക്കുമതി നികുതിയും മൂന്ന് ശതമാനം ജിഎസ്ടിയും ആണ് ഈടാക്കുന്നത്. ഇറക്കുമതി നികുതിയില്‍ കാര്യമാത്രമായ ഇടിവാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. അതിനാലാണ് അന്താരാഷ്ട്ര സ്വര്‍ണവില 1.6% കൂടിയപ്പോഴും ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനത്തിന് അടുത്ത് മാത്രം വര്‍ധനവ് വരാന്‍ കാരണവും

Post a Comment

Previous Post Next Post
Join Our Whats App Group