Join News @ Iritty Whats App Group

ഇവിഎമ്മിനെതിരെ പരാതിയുമായി ബിജെപി സ്ഥാനാർത്ഥി; മൈക്രോ കൺട്രോളർ പരിശോധിക്കണമെന്ന് ആവശ്യം


ദില്ലി: മഹാരാഷ്ട്രയിൽ ഇവിഎമ്മിനെതിരെ പരാതിയുമായി ബിജെപി സ്ഥാനാർത്ഥി. കൃത്രിമം നടന്നോ എന്നറിയാൻ വോട്ടിങ് മെഷീൻ്റെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കണമെന്നാണ് ആവശ്യം മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ പരാജയപ്പെട്ട സുജയ് വിഖേ പാട്ടീൽ ആണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഫലം വന്ന് ഏഴു ദിവസത്തിനുള്ളില്‍ ആവശ്യം മണ്ഡലത്തിന്‍റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നു. 

തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവിഎമ്മിൽ ഒറ്റത്തവണ പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ചിപ്പാണ് മൈക്രോ കൺട്രോളർ യൂണിറ്റ്. ഇതില്‍ ക്രൃത്രിമം നടന്നോയെന്നാണ് സുജയ് വിഖേ പാട്ടിലിന്‍റെ സംശയം. ഓരോ ഇവിഎം പരിശോധനയ്ക്കും 40,000 രൂപയും 18 ശതമാനം ജിഎസ്ടിയും നൽകണം. എത്ര ഇ വി എം മെഷീനുകളാണ് പരിശോധിക്കുന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. എൻസിപിയുടെ നിലേഷ് ലങ്കെയോട് 28,929 വോട്ടിനാണ് സുജയ് വിഖേ പാട്ടീല്‍ തോറ്റത്.

Post a Comment

Previous Post Next Post
Join Our Whats App Group