Join News @ Iritty Whats App Group

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരമെന്ന് എസ്എഫ്ഐ, കെഎസ്‍യു-എംഎസ്എഫ് മാർച്ചിൽ സംഘർഷം


കോഴിക്കോട്/ മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് ഇന്നും സമരങ്ങള്‍ നടന്നു. മലപ്പുറത്തും കോഴിക്കോട്ടും കെഎസ്‍യുവിന്‍റെയും എംഎസ്എഫിന്‍റെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളുണ്ടായി. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിലേക്ക് നടന്ന കെഎസ്‍യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. മലപ്പുറത്തെ എംഎസ്എഫ് പ്രതിഷേധ സമരത്തിലും പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. രണ്ടു ജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ ധര്‍ണ നടന്നത്.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഇന്ന് കോഴിക്കോട് ജില്ലയിൽ കെ എസ് യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്. കെഎസ്‍യുവും എംഎസ്എഫും പ്രത്യക്ഷ സമരം ആരംഭിച്ചതിനിടെ വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എസ്എഫ്ഐയും രംഗത്തെത്തി. മലബാറിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി.പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയെന്നു, ഇല്ലെങ്കിൽ എസ് എഫ് ഐ സമരത്തിനിറങ്ങുമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡൻറ് വി.പി.സാനു പറഞ്ഞു. നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷ എഴുതിയവർക്ക് എൻ ടി എ യും കേന്ദ്ര സർക്കാരും നഷ്ട പരിഹാരം നൽകണമെന്നും സാനു ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group