Join News @ Iritty Whats App Group

ഭ​ർ​ത്താ​വി​നോ​ടു​ള്ള പ​ക തീ​ർ​ക്കാ​ൻ പി​ഞ്ചു​കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു, ദൃശ്യങ്ങൾ പകർത്തി; അ​മ്മ അ​റ​സ്റ്റി​ൽ


മാ​ന്നാ​ർ: ഭ​ർ​ത്താ​വി​നോ​ടു​ള്ള വി​ദ്വേ​ഷം തീ​ർ​ക്കാ​ൻ പി​ഞ്ചു​കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ എ​ള​വ അ​ക്ബ​ർ മ​ൻ​സി​ൽ അ​നീ​ഷ (32)യെ ​ആ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​നീ​ഷ​യു​ടെ ഭ​ർ​ത്താ​വ് ന​ജീ​ബു​ദീ​ന്‍റെ മൂ​ന്നാ​മ​ത്തെ ഭാ​ര്യ​യാ​ണ് ഇ​വ​ർ. ഇ​വ​രു​ടെ ഒ​ന്നേ​കാ​ൽ വ​യ​സ് മാ​ത്ര​മു​ള്ള ആ​ൺ​കു​ട്ടി​യാ​ണ് അ​നീ​ഷ​യു​ടെ ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ന​ജീ​ബു​ദീ​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. ന​ജീ​ബു​ദീ​ൻ അ​നീ​ഷ​യെ​യും മ​ക​നെ​യും അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നും നാ​ലാ​മ​തും അ​യാ​ൾ വി​വാ​ഹം ക​ഴി​ച്ചെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

അ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പി​ഞ്ചു​കു​ഞ്ഞി​നെ അ​നീ​ഷ മ​ർ​ദി​ച്ച​ത്. പി​ഞ്ചു​കു​ഞ്ഞി​ന്‍റെ കൈ ​കാ​ലു​ക​ളി​ലും പു​റ​ത്തും ക്രൂ​ര​മാ​യി കൈ ​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും ഭ​ർ​ത്താ​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​തി​നാ​യി അ​വ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി അ​യ​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്തു. ഈ ​ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച ഭ​ർ​ത്താ​വ് അ​ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും അ​യ​ച്ചു​കൊ​ടു​ത്ത​തോ​ടെ​യാ​ണ് മ​ർ​ദ​ന​ത്തി​ന്‍റെ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​നീ​ഷ​യെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​നീ​ഷ​യെ​യും കു​ഞ്ഞി​നെ​യും മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ചെ​ങ്ങ​ന്നൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ ഇ​രു​വ​രെ​യും ഹാ​ജ​രാ​ക്കി​യ ശേ​ഷം കു​ഞ്ഞി​നെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ സ​മി​തി​ക്ക് കൈ​മാ​റും. അ​നി​ഷ​യു​ടെ പി​താ​വ് ഇ​സ്മ​യി​ൽ, മു​ൻ വി​വാ​ഹ​ത്തി​ലെ ആ​റു വ​യ​സു​ള്ള ആ​ൺ​കു​ട്ടി എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. അ​നീ​ഷ​യും ഇ​തി​ന് മു​ൻ​പ് ര​ണ്ട് വി​വാ​ഹം ക​ഴി​ച്ച​താ​ണ്.

Post a Comment

Previous Post Next Post
Join Our Whats App Group