Join News @ Iritty Whats App Group

വിജയപത്രിക സ്വീകരിച്ച് സുരേഷ് ഗോപി: തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വന്‍ സ്വീകരണം , റോഡ് ഷോ

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വന്‍ സ്വീകരണം. കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടര്‍ കൃഷ്ണതേജ ഐ.എ.എസില്‍നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. തൃശൂരിനെ ഹൃദയത്തിൽ വച്ച് പ്രവർത്തിക്കുമെന്നും മണ്ഡലത്തിലെ ജനങ്ങൾ തന്നെ സ്വീകരിച്ച് കഴിഞ്ഞെന്നും വിജയപത്രിക സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 74, 000-ത്തിലധകം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ വിജയം.

തിരഞ്ഞെടുപ്പ് വിജയത്തിന്റെ്സാക്ഷ്യപത്രം വാങ്ങാൻ തൃശ്ശൂര്‍ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ തലപ്പാവും കാവി ഷാളും താമരപ്പൂവും നല്‍കി സ്വീകരിച്ചു. ശേഷം തൃശ്ശൂര്‍ നഗരത്തില്‍ റോഡ് ഷോ നടത്തി. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബി.ജെ.പി. നടത്തുന്നത്. റോഡ് ഷോയില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

ഒരു വിജയം കൊണ്ട് ഞാൻ തൃശൂരിലെ പോരാട്ടം അവസാനിപ്പിക്കില്ല. പ്രവർത്തകരെ ഏകോപിപ്പിച്ച് ചിട്ടയായി കഴിഞ്ഞ 5 വർഷം നടത്തിയ പ്രവർത്തനം ഇനിയും തുടരുമെന്നാണ് ഇന്നലെ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ പിന്നിലായ ഗുരുവായൂരിലും മുന്നിലെത്താൻ പ്രയത്‌നിക്കും. തൃശൂർ പൂരം സിസ്റ്റമാറ്റിക്ക് ആയി നടത്തുമെന്നും ഇത്തവണ ഉണ്ടായ പ്രശ്‌നം ഒഴിവാക്കാൻ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group