Join News @ Iritty Whats App Group

ആദ്യ സൂചനകളില്‍ എന്‍ഡിഎ മുന്നില്‍ ; കേരളത്തില്‍ യുഡിഎഫ് കുതിപ്പ്

തിരുവനന്തപുരം: ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ പോസ്റ്റല്‍ വോട്ടുകളില്‍ എന്‍ഡിഎ മുന്നില്‍ കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 20 ലോക്‌സഭാ സീറ്റുകളുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനാണ് തപാല്‍വോട്ടുകളില്‍ മുന്‍തൂക്കം. എട്ടിടത്ത് എല്‍ഡിഎഫും പത്തിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയുമാണ് മുന്നിലുള്ളത്.

18 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ ആറ്റിങ്ങല്‍, കോട്ടയം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട്, എറണാകുളം, പൊന്നാനി, ആലപ്പുഴ സീറ്റുകളിലാണ് യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫ് കണ്ണൂര്‍, വടകര, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോഡ് സീറ്റുകളില്‍ എല്‍ഡിഎഫും മുന്നില്‍ നില്‍ക്കുന്നു. തപാല്‍വോട്ടില്‍ ഏറ്റവും വലിയ ലീഡ് രേഖപ്പെടുത്തിയിട്ടുള്ളത് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനാണ്. കണ്ണൂരിലും തൃശൂരിലും ഫല സൂചനകള്‍ വൈകുകയാണ്.

ദേശീയതലത്തില്‍ 216 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ 131 സീറ്റുകളില്‍ എന്‍ഡിഎയും ഇന്‍ഡ്യാ സഖ്യത്തിന്റെ ലീഡ് 55 ഇടത്തിലാണ്. മറ്റുള്ളവര്‍ക്ക് 10 ഇടങ്ങളിലും ലീഡ് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ഇന്‍ഡ്യാസഖ്യം കുതിക്കുന്നു. ബീഹാറിലും യുപിയിലുമെല്ലാം എന്‍ഡിഎ മുന്നില്‍ നില്‍ക്കുകയാണ്. ഹാസനില്‍ വിവാദനായകന്‍ പജ്വല്‍ രേവണ്ണയും മുന്നില്‍ നില്‍ക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group