Join News @ Iritty Whats App Group

വി​ദേ​ശ​ത്തു​ള്ള മ​ക്ക​ൾ​ക്കൊ​പ്പം ക​ഴി​യാ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​റ് മാ​സം വ​രെ അ​വ​ധി; മൂ​ന്നു​വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സേ​വ​ന​മു​ള്ളവർക്ക് അ​വ​ധി​ക്ക് അ​ർ​ഹ​ത

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള മ​ക്ക​ൾ​ക്കൊ​പ്പം ക​ഴി​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആ​റു​മാ​സം വ​രെ അ​വ​ധി അ​നു​വ​ദി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി. ഇ​വ​ർ​ക്ക് ആ​റു മാ​സം വ​രെ അ​വ​ധി അ​നു​വ​ദി​ക്കാ​ൻ വ​കു​പ്പ് അ​ധ്യ​ക്ഷ​ന്മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി​യാ​ണു ഭേ​ദ​ഗ​തി.

120 ദി​വ​സം വ​രെ​യു​ള്ള അ​വ​ധി മ​തി​യെ​ങ്കി​ൽ നി​യ​മ​നാ​ധി​കാ​രി​ക്കു​ത​ന്നെ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യും. ഇ​തി​നാ​യി സ​ർ​വീ​സ് ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ആ​ർ​ജി​ത, അ​ർ​ധ വേ​ത​ന, പ​രി​വ​ർ​ത്തി​ത, ശൂ​ന്യ​വേ​ത​ന അ​വ​ധി​ക​ളി​ൽ ഏ​തെ​ങ്കി​ലു​മാ​കും എ​ടു​ക്കാ​ൻ ക​ഴി​യു​ക. മൂ​ന്നു​വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സേ​വ​ന​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് അ​വ​ധി​ക്ക് അ​ർ​ഹ​ത. നേ​ര​ത്തേ 180 ദി​വ​സം വ​രെ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​വ​ധി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group