Join News @ Iritty Whats App Group

മ​ക​ൾ വീ​ഡി​യോ​ക്കോ​ളി​ൽ വ​ന്ന​പ്പോ​ഴും അ​തീ​വ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു; എ​യ​ർ​ഹോ​സ്റ്റ​സാ​യി ജോ​ലി ല​ഭി​ച്ചി​ട്ട് ര​ണ്ടാ​ഴ്ച; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ



ചെ​റു​തോ​ണി: എ​യ​ർ ഹോ​സ്റ്റ​സാ​യി ജോ​ലി ല​ഭി​ച്ചു ര​ണ്ടാ​ഴ്ച തി​ക​യും മു​മ്പ് യു​വ​തി​യെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​മ്പ​ക​പ്പാ​റ ത​മ്പാ​ൻ​സി​റ്റി​യി​ലെ വാ​ഴ​ക്കു​ന്നേ​ൽ ബി​ജു-​സീ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ശ്രീ​ല​ക്ഷ്മി (24)യാ​ണ് ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്.

ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​താ​യാ​ണു ഗു​ഡ്ഗാ​വ് പോ​ലീ​സ് ത​ങ്ക​മ​ണി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​വി​ളി​ച്ച​റി​യി​ച്ച​ത്.

ആ​റു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ആ​റി​നാ​ണ് ശ്രീ​ല​ക്ഷ്മി എ​യ​ർ ഇ​ന്ത്യ​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മേ​യ് മാ​സം പ​കു​തി​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ശ്രീ​ല​ക്ഷ്മി ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണു ഹ​രി​യാ​ന​യി​ലേ​ക്ക് തി​രി​കെ പോ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും വീ​ട്ടു​കാ​രു​മാ​യി വീ​ഡി​യോ​കോ​ളി​ൽ സം​സാ​രി​ച്ച ശ്രീ​ല​ക്ഷ്മി​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്കാ​രം നാ​ളെ വീ​ട്ടു​വ​ള​പ്പി​ൽ. സ​ഹോ​ദ​രി: ശ്രീ​ദേ​വി​ക

Post a Comment

Previous Post Next Post
Join Our Whats App Group