ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും ചേര്‍ന്ന് സ്പീക്കറെ കസേരയില്‍ ഇരുത്തി. തുടര്‍ച്ചയായി രണ്ടാം തവണ സ്പീക്കറായി ഇരിക്കുന്ന രണ്ടാമത്തെയാളാണ് ഓം ബിര്‍ള. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ശബ്ദവോട്ടോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു.
സ്പീക്കര്‍ മത്സരത്തില്‍ ഇന്‍ഡ്യാ സഖ്യത്തിലെ ചില പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യം ഇല്ലാത്ത സാഹചര്യത്തിലാണ് ഡിവിഷന്‍ വേണ്ടെന്ന് തീരുമാനം പ്രതിപക്ഷം എടുത്തത്. നേരത്തേ ലോക്‌സഭയില്‍ അതേ പദവി വഹിച്ച ഓം ബിര്‍ള(ബി.ജെ.പി)യെത്തന്നെ നിയോഗിക്കാന്‍ ഭരണസഖ്യമായ എന്‍.ഡി.എ. തീരുമാനിച്ചിരുന്നെങ്കിലും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്ന കാര്യത്തില്‍ തട്ടി തര്‍ക്കമാകുകയായിരുന്നു.
പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗം കൊടിക്കുന്നില്‍ സുരേഷിനെ ഓം ബിര്‍ളയ്ക്ക് എതിരേ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരുന്നതോടെ ശബ്ദവോട്ടില്‍ കാര്യങ്ങള്‍ വളരെ വേഗത്തില്‍ അവസാനിച്ചു. വീണ്ടും ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെട്ട ഓം ബിര്‍ളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതിനു മുമ്പ് 1952-ലും 1976-ലുമാണു വോട്ടെടുപ്പിലൂടെ സ്പീക്കറെ തെരഞ്ഞെടുത്തിട്ടുള്ളത്.
മുന്‍ സ്പീക്കര്‍ കൂടിയായ ഓം ബിര്‍ള രാജസ്ഥാനിലെ കോട്ടയില്‍നിന്നു മൂന്നാംതവണയാണു ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ മാവേലിക്കര മണ്ഡലത്തില്‍നിന്ന് എട്ടാംതവണ തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷാവട്ടെ എം.പിയെന്ന നിലയില്‍ 18-ാം ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ്. പാര്‍ലമെന്റില്‍ ഇന്ത്യാ മുന്നണിയ്ക്ക് 232 സീറ്റും എന്‍.ഡി.എയ്ക്ക് 293 ഉം ആണ് അംഗബലം.
Post a Comment