Join News @ Iritty Whats App Group

വാ​ഹ​ന​ത്തി​ന് പി​ഴ; വ്യാ​ജ സ​ന്ദേ​ശ​ത്തി​നെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വ​ഹ​ന വ​കു​പ്പി​ന്‍റെ പേ​രി​ൽ വ​രു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. വാ​ഹ​ന​ത്തി​ന് പി​ഴ ചു​മ​ത്തി​യ​താ​യി കാ​ണി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പേ​രി​ല്‍ വാ​ട്സാ​പ്പി​ൽ വ​രു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങ​രു​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്.

വാ​ഹ​ന​ത്തി​ന് പി​ഴ​യു​ണ്ടെ​ന്ന സ​ന്ദേ​ശം നി​ങ്ങ​ളു​ടെ വാ​ട്‌​സാപ്പി​ല്‍ ല​ഭി​ച്ചോ? ത​ട്ടി​പ്പി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​ണ​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പേ​രി​ലാ​ണ് സ​ന്ദേ​ശം വ​രു​ന്ന​ത്.

മെ​സേ​ജി​ലെ വാ​ഹ​ന​ന​മ്പ​റും മ​റ്റു വി​വ​ര​ങ്ങ​ളും നി​ങ്ങ​ളു​ടേ​തു ത​ന്നെ​യാ​യി​രി​ക്കും. വ​രു​ന്ന സ​ന്ദേ​ശ​ത്തോ​ടോ​പ്പം പ​രി​വ​ഹ​ന്‍ എ​ന്ന​പേ​രി​ല്‍ വ്യാ​ജ ആ​പ്പ് അ​ല്ലെ​ങ്കി​ല്‍ വ്യാ​ജ ലി​ങ്ക് ഉ​ണ്ടാ​കും.

അ​തി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ പ​ണം ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പ്. ദ​യ​വാ​യി ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ക- കേ​ര​ള പൊ​ലീ​സ് ഫേസ്ബു​ക്കി​ല്‍ കു​റി​ച്ചു.

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഒ​രു​മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​രം 1930 ല്‍ ​അ​റി​യി​ക്കു​ക. എ​ത്ര​യും നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു​ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. www cybercrime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group