Join News @ Iritty Whats App Group

സൈനിക അഭ്യാസത്തിനിടെ അപകടം; ലഡാക്കിൽ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു


ലഡാക്കിൽ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിലാണ് ദാരുണ സംഭവം. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

ജലനിരപ്പ് ഉയർന്നതോടെയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group