Join News @ Iritty Whats App Group

25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​വ​സ​മാ​യി മാ​റും; അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് സ്‌​കൂ​ളു​ക​ളി​ല്‍ 220 പ്ര​വൃ​ത്തി ദി​ന​ങ്ങ​ളു​മാ​യി വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍


തി​രു​വ​ന​ന്ത​പു​രം:​അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ച് സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ധ്യ​യ​ന വ​ര്‍​ഷം 220 പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച് വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ പു​റ​ത്തി​റ​ങ്ങി.

ക​ല​ണ്ട​ര്‍ പ്ര​കാ​രം 25 ശ​നി​യാ​ഴ്ച്ച​ക​ളും അ​ധ്യ​യ​ന​ദി​വ​സ​മാ​യി മാ​റും. അ​ധ്യ​യ​ന വ​ര്‍​ഷം 220 അ​ധ്യ​യ​ന​ദി​ന​ങ്ങ​ള്‍ വേ​ണ​മെ​ന്ന കെ​ഇ​ആ​ര്‍ വ്യ​വ​സ്ഥ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് കൃ​ത്യ​മാ​യ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ കോ​ട​തി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്കി. തു​ട​ര്‍​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് കോ​ട​തി നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ പോ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി​രു​ന്നു അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കി​യ 220 പ്ര​വൃ​ത്തി ദി​ന​മെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഭ​ര​ണ പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍.

Post a Comment

Previous Post Next Post
Join Our Whats App Group