Join News @ Iritty Whats App Group

ഒരു ദശകത്തിന് ശേഷം 100 സീറ്റുകളില്‍ ലീഡ് ; 2014 ന് ശേക്ഷം കോണ്‍ഗ്രസിന്റെ വന്‍ തിരിച്ചുവരവ്


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പകുതിയിലും കൂടുതല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ക്കുമ്പോള്‍ ഫലം കാട്ടിത്തരുന്നത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്. ഇന്‍ഡ്യാ സഖ്യത്തിലെ വല്യേട്ടന്മാരായ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നൂറിലധികം സീറ്റുകളിലേക്കാണ് ലീഡ് കാണിക്കുന്നത്. 2014 ന് ശേഷം അവര്‍ക്ക് കാണാനാകുന്ന ഏറ്റവും വലിയ തിരിച്ചുവരവാണ് ഇത്.

2014ല്‍ വെറും 44 സീറ്റുകള്‍ മാത്രം കിട്ടിയ കോണ്‍ഗ്രസിന് 2019ലെ തിരഞ്ഞെടുപ്പില്‍ 52 ും നേടിയ കോണ്‍ഗ്രസ് നൂറിലധികം ലോക്സഭാ സീറ്റുകള്‍ നേടാനുള്ള പാതയിലാണ്. ഇതില്‍ വന്‍ മുന്നേറ്റം അവര്‍ക്ക് നല്‍കിയത് കേരളമായിരുന്നു 17 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡ് നല്‍കിയത്.

2009-ല്‍ 206 സീറ്റുകള്‍ നേടിയ യുപിഎ സഖ്യം കണ്ടെത്തിയതിന് സമാനമായ നേട്ടമാണ് ഇത്തവണ ഇന്‍ഡ്യാ സഖ്യം നേടിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെയും മൂന്നാം തവണയും അവകാശവാദം ഉന്നയിക്കുന്നതില്‍ നിന്ന് തടയാന്‍ കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇന്‍ഡ്യാ സഖ്യം രൂപീകരിച്ചത്. കൃത്യം ഒരു വര്‍ഷം കൊണ്ടുള്ള അവരുടെ തന്ത്രങ്ങള്‍ വിജയം നേടുയാണ് എന്നാണ് ലീഡ് കാണിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ ഇന്‍ഡ്യാ സഖ്യത്തിന് ഏറ്റവും ശക്തി നല്‍കിയത് തമിഴ്‌നാടാണ്. ബിജെപിയെ ശക്തമായി ചെറുത്തു നിന്ന തമിഴ്‌നാട് ഒരു സീറ്റ് പോലും നല്‍കിയില്ല. ഇന്‍ഡ്യാസഖ്യമാകട്ടെ 38 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്തു. പശ്ചിമബംഗാളില്‍ എന്‍ഡിഎയ്ക്ക് മേല്‍ 29 സീറ്റുകളില്‍ ലീഡ് നേടാന്‍ ഇന്‍ഡ്യാ സഖ്യത്തിന് കഴിയുകയും ചെയ്തു.

2014 ലെ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയുടെ ഉദയം കണ്ടു - പടിഞ്ഞാറ് ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് കിഴക്ക് ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് വരെയും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളുടെ ബെല്‍റ്റ്. 10 വര്‍ഷം മുമ്പ് ബിജെപി ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരി രാജ്യത്തെ 543 സീറ്റുകളില്‍ 336 സീറ്റുകള്‍ നേടിയിരുന്നു. ഒറ്റയ്ക്ക് 282 സീറ്റുകളാണ് കാവി പാര്‍ട്ടി നേടിയത്.

യുപിയില്‍ 73 സീറ്റും മഹാരാഷ്ട്രയില്‍ 41 സീറ്റും ബിഹാറില്‍ 31 സീറ്റും മധ്യപ്രദേശില്‍ 27 സീറ്റും എന്‍ഡിഎ നേടി. ഗുജറാത്തിലെ 26, രാജസ്ഥാനിലെ 25, ഡല്‍ഹിയിലെ ഏഴ്, ഹിമാചല്‍ പ്രദേശിലെ നാല്, ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകള്‍ തൂത്തുവാരി, ജാര്‍ഖണ്ഡിലെ 14-ല്‍ 12, ഛത്തീസ്ഗഡിലെ 11-ല്‍ 10, ഹരിയാനയിലെ 10-ല്‍ ഏഴും സീറ്റുകള്‍ നേടി. എന്നാല്‍ ഇത്തവണ ഇതെല്ലാം മാറി മറിഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group