മട്ടന്നൂർ: റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ ആര്‍ടിഒ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം. മട്ടന്നൂർ ആർടിഒ ജയറാം ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
കണ്ണൂർ മരുതായി ഉത്തിയൂർ റോഡിലാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. ആർടിഒയ്ക്ക് പരിക്കുകളില്ല. കുഴിയില്‍വീണ് അപകടം സംഭവിക്കാതിരിക്കാൻ സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ചിരുന്നില്ല.
Post a Comment