Join News @ Iritty Whats App Group

ഓണ്‍ലൈൻ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് പണം നഷ്ടമായി


ണ്ണൂർ: ഓണ്‍ലൈൻ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് 10749 രൂപ നഷ്ടമായി. പരാതിക്കാരൻ ഓണ്‍ലൈനില്‍ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു.
ശേഷം ലോണ്‍ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാർജ് നല്‍കണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച്‌ പണം കൈമാറുകയും ചെയ്തു. 

പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസ്സിംഗ് ചാർജ് ആയി നല്‍കിയ തുകയോ തിരികെ നല്‍കാതെ വഞ്ചിക്കുകയായിരുന്നു. മറ്റൊരു സംഭവത്തില്‍ക്രിപ്റ്റോ കോയിൻ വാങ്ങുന്നതിനായായി പണം കൈമാറിയ മയ്യില്‍ സ്വദേശിക്ക് 10000 രൂപ നഷ്ടപ്പെട്ടു. 

ക്രിപ്റ്റോ ഇടപാട് നടത്തുന്ന പരാതിക്കാരൻ കോയിൻ വാങ്ങുന്നതിനായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും പണം ലഭിച്ചതോടെ പരാതിക്കാരന്റെ നമ്ബർ ബ്ളോക്ക് ചെയ്യുകയുമായിരുന്നു. തുടർന്നാണ് പോലീസില്‍ പരാതി നല്‍കിയത്. 

ഒ എല്‍ എക്സില്‍ മൊബൈലിൻ്റെ പരസ്യം കണ്ട് വാങ്ങാൻ അഡ്വാൻസ് നല്‍കിയ മുഴപ്പിലങ്ങാട് മുഴപ്പിലങ്ങാട് സ്വദേശിക്ക് 4000 രൂപയും നഷ്ടപ്പെട്ടു. ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ സൈബർ പൊലിസ് മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group