Join News @ Iritty Whats App Group

നഗരത്തിലെ പുരാതന തറവാട് "ബംഗ്ല തറവാട് " ഓർമയായി




ലശ്ശേരി: നഗരത്തിലെ പുരാതന തറവാട് പൊളിച്ചതില്‍ ആരോപണവുമായി അവകാശികള്‍ രംഗത്ത്. നഗരസഭ ഓഫിസിന് സമീപത്തെ രണ്ട് നൂറ്റാണ്ടിലേറെ പാരമ്ബര്യമുള്ള പഴയ ബംഗ്ല തറവാടാണ് ഒറ്റ രാത്രിയില്‍ അപ്രത്യക്ഷമായത്.

നിരവധി മുറികളുള്ള ഇരുനിലകളിലായി തല ഉയർത്തി നിന്ന കെട്ടിടമാണ് കഴിഞ്ഞ ദിവസം അർധരാത്രി ബുള്‍ഡോസർ ഉപയോഗിച്ച്‌ പൊളിച്ചത്. അവകാശികളില്‍ ചിലരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തറവാട് പൊളിച്ചുമാറ്റിയതെന്ന് ആരോപണമുയർന്നു. 

കൂത്തുപറമ്ബില്‍ താമസിക്കുന്ന വി.വി. അഷ്റഫാണ് ആരോപണവുമായി രംഗത്തെത്തിയത്. അഷ്റഫിന്റെ ജ്യേഷ്ഠൻ അസീസ് ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയതായാണ് വിവരം. ഇരുവരും പഴയ ബംഗ്ലയുടെ അവകാശികളാണെന്നും അറിയിച്ചു. മുമ്ബ് 30 ഓളം കുടുംബങ്ങളിലുള്ള നൂറോളം അംഗങ്ങള്‍ താമസിച്ച ബംഗ്ലയില്‍ അവസാന നാളുകളില്‍ ഒരു കുടുംബത്തില്‍ പെട്ട 15 ഓളം പേർ മാത്രമേ ശേഷിച്ചിരുന്നുള്ളു. മറ്റുള്ളവരെല്ലാം അവകാശം വാങ്ങി ഒഴിഞ്ഞു പോയതാണെന്ന് കുടുംബാംഗവും തലശ്ശേരി നഗരസഭ കൗണ്‍സിലുമായ ബംഗ്ല ഷംസു പറഞ്ഞു. ഇവിടെ അവസാനമായി താമസിച്ചത് ഷംസുവിന്റെ കുടുംബാംഗങ്ങളാണ്. അവരെല്ലാം കഴിഞ്ഞയാഴ്ച മറ്റിടങ്ങളിലേക്ക് താമസം മാറി. സ്ഥലം ഏറ്റെടുത്തവരാണ് തറവാട് പൊളിച്ചു നീക്കിയത്. കല്ലും മണ്ണും പഴകിയ കട്ടിലകളുമാണ് സ്ഥലത്ത് അവശേഷിക്കുന്നത്. അപകട നിലയിലുള്ള പഴയ കെട്ടിടങ്ങള്‍ എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്ന് സർക്കാറിന്റെയും നഗരസഭയുടെയും നിർദേശമുണ്ടെന്നും അതും കൂടി പരിഗണിച്ചാണ് തറവാട് കെട്ടിടം പൊളിച്ചു മാറ്റിയതെന്നും ഷംസു പറഞ്ഞു. ബംഗ്ലയുടെ പുതിയ തറവാട് ഒരു പോറലുമില്ലാതെ ഇതിന് സമീപത്തായി ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group