Join News @ Iritty Whats App Group

അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷയുടെ രീതിയില്‍ മാറ്റം, ജയിക്കാന്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തും





തിരുവനന്തപുരം; വരുന്ന വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷയുടെ രീതിയില്‍ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.


ഹയര്‍സെക്കന്‍ഡറിക്ക് സമാനമായി പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തുന് കാര്യം ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു.
വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും തീരുമാനം. പേപ്പര്‍ മിനിമം രീതി നടപ്പിലായാല്‍ എഴുത്തു പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ പേപ്പറിനും നിശ്ചിത മാര്‍ക്ക് വേണ്ടി വരും.

40 മാര്‍ക്ക് ഉള്ള വിഷയത്തിന് എഴുത്തു പരീക്ഷയില്‍ വിജയിക്കണമെങ്കില്‍ മിനിമം 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണം. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും എന്നിട്ടാവും അന്തിമ തീരുമാനമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group