ഇരിട്ടി: നെടുംപൊയിൽ 24ആം മൈൽ സ്വദേശിനിയായ ആദിവാസി യുവതിയെ എറണാകുളത്ത് എത്തിച്ചു അവയവ ദാനത്തിന് പ്രേരിപ്പിച്ചതായി പരാതി. ഇടനിലക്കാരനായ പെരുന്തോട് സ്വദേശി ബെനിയും ഭർത്താവ് അനിൽകുമാറും ചേർന്ന് അവയവ ദാനത്തിന് പ്രേരിപ്പിച്ചതായി യുവതി പോലീസിൽ പരാതി നൽകി. ഭർത്താവിൻ സുഖമില്ലെന്ന് പറഞ്ഞാണ് യുവതിയെ എറണാകുളത്തേക്ക് വിളിച്ചു വരുത്തിയത്. പരിചയക്കാരെ വിളിച്ചു അവരുടെ സഹായത്തോടെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു എന്നു യുവതി പറഞ്ഞു.
അവയവ ദാനത്തിനായി ഭർത്താവ് നിരന്തരം പ്രേരിപ്പിക്കാറുണ്ടായിരുന്നെന്നും യുവതി പറഞ്ഞു. കിഡ്നി ദാനം ചെയ്താൽ 9 ലക്ഷം രൂപ വാങ്ങി നൽകാമെന്നായിരുന്നു യുവതിയോട് ബെനി പറഞ്ഞത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment