Join News @ Iritty Whats App Group

ഇരിട്ടിയിൽ ടൂറിസത്തിന്‍റെ സാധ്യതകളില്‍ പ്രതീക്ഷകള്‍ പങ്കുവച്ച്‌ നഗരസഭ ഒരുക്കിയ ടൂറിസം ശില്പശാലയില്‍ ഉരുത്തിരിഞ്ഞത്‌ ചെറുതും വലുതുമായ ഒട്ടേറെ പദ്ധതികള്‍

രിട്ടി: ടൂറിസത്തിന്‍റെ സാധ്യതകളില്‍ ചിറകുവിരിക്കാൻ ഇരിട്ടി. പ്രതീക്ഷകള്‍ പങ്കുവച്ച്‌ നഗരസഭ ഒരുക്കിയ ടൂറിസം ശില്പശാലയില്‍ ഉരുത്തിരിഞ്ഞത്‌ ചെറുതും വലുതുമായ ഒട്ടേറെ പദ്ധതികള്‍.

പഴശി പദ്ധതി ഭാഗമയ പായംമുക്ക്‌ കടവ്‌ മുതല്‍ ഇരിട്ടി തോണിക്കടവ്, ഇരിട്ടി ടൗണ്‍, നേരമ്ബോക്ക്‌, വടക്കേക്കര, വള്ള്യാട്‌ സഞ്ജീവനി ഔഷധ ഉദ്യാനം, അകംതുരുത്തി ദ്വീപ്‌, എടക്കാനം വ്യൂപോയിന്‍റ്, പഴശി ഡാം സൈറ്റ്‌ വരെയുള്ള ഇരുപത്‌ കിലോമീറ്ററിലധികം ദൂരത്തില്‍ ഇടവിട്ട്‌ നടപ്പാക്കാവുന്ന പദ്ധതി നിർദേശങ്ങള്‍ ശില്പശാലയില്‍ ഉയർന്നു. 

വട്ടത്തോണി മുതല്‍ സോളാർ ബോട്ട്‌ വരെയുള്ള ജല ടൂറിസം സംരംഭങ്ങള്‍, ചെറുതും വലുതുമായ ഉദ്യാനങ്ങള്‍, വടക്കേക്കരയില്‍ ഇക്കൊ പാർക്ക്‌, അകം തുരുത്തിയില്‍ ബട്ടർഫ്ലൈ പാർക്ക്‌, റോപ്‌വേ, ആയുർവേദ റിട്രീറ്റ്‌ സെന്‍റർ, ഔഷധ ചെടികളുടെ പഠന കേന്ദ്രം, നക്ഷത്ര വനം എന്നീ പദ്ധതികള്‍ പഴശി പദ്ധതി അധികൃതരുടെ അനുമതി നേടി നടപ്പാക്കാൻ ശില്പശാലയില്‍ തീരുമാനിച്ചു. വള്ള്യാട്‌ വഴിയോര കേന്ദ്രങ്ങളില്‍സൗരോർജ വിളക്കുകളും ഇരിപ്പിടങ്ങളും സജ്ജമാക്കി പഴശി ഡാമിലേക്കുള്ള പ്രധാനപാത പ്രകാശപൂരിതമാക്കാനും തീരുമാനമായി.

രണ്ട്‌ മാസത്തിനകം പദ്ധതികളുടെ രൂപരേഖ തയാറാക്കാനും പദ്ധതി ചെലവ്‌ കണക്കാക്കിയുള്ള എസ്റ്റിമേറ്റും പ്ലാനും തയാറാക്കി വിനോദ സഞ്ചാര-ജലവിഭവ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ച്‌ അനുമതി നേടാനും ശില്പശാല തീരുമാനിച്ചു.

ഇരിട്ടി ഹരിത ടൂറിസം; തുടർ പ്രവർത്തനങ്ങള്‍സംബന്ധിച്ച നിർദേശങ്ങള്‍

* പ്രവർത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാൻ കമ്മറ്റി രൂപീകരികരിച്ചു.
* ടൂറിസം, ഇറിഗേഷൻ, സോഷ്യല്‍ ഫോറസ്ട്രി, ലാൻഡ് സർവേ, ഹരിത കേരളം മിഷൻ, നഗരസഭ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഉടൻ ചേരും.
* ടോട്ടല്‍ സ്റ്റേഷൻ മെഷീൻ ഉപയോഗിച്ച്‌ കോണ്ടൂർ സർവേ നടത്തും.
* പാർക്കുകള്‍ രൂപകല്പന ചെയ്യാൻ എം. പാനല്‍ അംഗീകാരമുള്ള ആർക്കിടെക്ടിനെ കണ്ടെത്തും.

* പ്രോജക്‌ട് റിപ്പോർട്ട് ഡിപിആർ പരമാവധി മൂന്ന് മാസത്തിനകം തയാറാക്കും
* വിശദമായ നിവേദനം തയാറാക്കി ഇറിഗേഷൻ, ടൂറിസം മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നല്കും.
* 2024 സെപ്റ്റംബറില്‍ നഗരസഭയുടെയും വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൂറിസം നിക്ഷേപ സംഗമം.
* 2024 ഡിസംബർ മുതല്‍ ഫെബ്രുവരി വരെ ഇരിട്ടി ടൂറിസം മേള നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group