Join News @ Iritty Whats App Group

‘പാനൂരിലെ രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തിൽ പങ്കെടുക്കണമോയെന്ന് പാർട്ടി തീരുമാനിക്കും’; എംവി ഗോവിന്ദൻ

കണ്ണൂര്‍ : പാനൂരിലെ രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തിൽ പങ്കെടുക്കണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂടുതൽ കാര്യങ്ങൾ ജില്ലാ നേതൃത്വത്തിനോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാനൂർ തെക്കുംമുറിയിലാണ് ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം സിപിഐഎം നിർമിച്ചത്. എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. 2015 ജൂൺ 6ന് ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കായാണ് സ്മാരകം പണിതത്.

2016 മുതൽ സിപിഐഎം ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയിൽ സിപിഐഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടിരന്നു. സിപിഐഎം രക്തസാക്ഷികളുടെ ഇരുവരുടെയും പേരുകളുണ്ട്.ആർഎസ്എസ് ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പാർട്ടിയുടെ വിശദീകരണം.

ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകനായിരുന്ന ഷെറിൻ കൊല്ലപ്പെട്ടിരുന്നു. പാർട്ടിക്ക് ബന്ധമില്ലെന്നായിരുന്നു അന്നും സിപിഎമ്മിന്റെ വിശദീകരണം.

Post a Comment

Previous Post Next Post
Join Our Whats App Group