Join News @ Iritty Whats App Group

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; വാദം പൂർത്തിയായി,മെയ് എട്ടിന് വിധിപറയും


ണ്ണൂർ: പ്രണയനിരാസ വൈരാഗ്യത്താല്‍, പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻ കണ്ടിവീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ വാദം പൂർത്തിയായി.
നാടിനെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസില്‍ അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജ് എ വി മൃദുല മെയ് എട്ടിന് വിധിപറയും.

കണ്ണൂർ കൂത്തുപറമ്ബിനടുത്തെ മാനന്തേരിയിലെ മുരിക്കോളി ശ്യാംജിത്താണ് പ്രതി. 2022 ഒക്ടോബർ 22ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. കേസില്‍ 73 സാക്ഷികളാണുള്ളത്. പാനൂരില്‍ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവും ശാസ്ത്രീയത്തെളിവുകളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്.

സംഭവദിവസം രാവിലെ 10നും 12നുമിടയിലാണ് സംഭവമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവത്തിന്റെ രണ്ടുദിവസം മുമ്ബ് പ്രതി കൂത്തുപറമ്ബിലെ കടയില്‍ നിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പബ്ലിക് പ്രോസിക്യൂട്ടർകെ അജിത്ത്കുമാർ കോടതിയില്‍ ഹാജരാക്കി.

വിഷ്ണുപ്രിയ വീട്ടില്‍ തനിച്ചായ സമയത്ത് ബാഗില്‍ മാരകായുധങ്ങളുമായെത്തിയാണ് പ്രതി ആക്രമിച്ചത്. ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം ഇരുകൈകള്‍ക്കും പരിക്കേല്‍പിച്ച്‌ കഴുത്തറുത്തുകൊലപ്പെടുത്തിയെന്നാണ് കേസ്. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട ശ്യാംജിത്തിനെ മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ ചായക്കടയില്‍ നിന്ന് അന്വേഷകസംഘം പിടികൂടി. പ്രതി അന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

വിഷ്ണുപ്രിയയെ വധിക്കാനായി ഉപയോഗിച്ച കത്തിയുള്‍പ്പെടെ വാങ്ങിയത് കൂത്തുപറമ്ബിലെ ഒരു കടയില്‍ നിന്നാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ശ്യാംജിത്തിന്റെ ചോരപുരണ്ട വസ്ത്രങ്ങളും മറ്റും വീടിനടുത്തെ ഒരുകുളത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. താനുമായി സൗഹാർദമുണ്ടായിരുന്ന വിഷ്ണുപ്രിയ മറ്റൊരാളുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം പുലർത്തുകയും തന്റെ അവഗണിക്കുകയും ചെയ്തുവെന്ന വൈരാഗ്യത്തിലാണ് ശ്യാംജിത്തുകൊല നടത്തിയതെന്നാണ് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

കൊല്ലപ്പെടുന്ന സമയത്ത് വിഷ്ണുപ്രിയയുടെ ഫോണിലെ വീഡിയോകോള്‍ ദൃശ്യം കേസില്‍ നിർണായകമായ തെളിവായി പരിഗണിച്ചിരുന്നു.2023-സെപ്റ്റംബർ 21-നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകും മുൻപെ വിചാരണ തുടങ്ങിയിരുന്നു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാണ് വിചാരണ വേഗത്തിലായത്. കേസില്‍ 73-സാക്ഷികളാണുള്ളത്.

പാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഫാമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ വിചാരണ വേളയില്‍ ഹാജരാക്കിയിരുന്നു. കൊലപാതകം നടന്നത് രാവിലെ പത്തിനും ഉച്ചയ്ക്കു പന്ത്രണ്ടിനുമിടയിലാണെന്നാണ് പൊലിസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്.

സംഭവത്തിന് രണ്ടു ദിവസം മുൻപാണ് പ്രതി കൂത്തുപറമ്ബിലെ കടയില്‍ നിന്നും ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇതിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ പബ്ളിക് പ്രൊസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എസ്. പ്രവീണ്‍, അഡ്വ. അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരായത്.

Post a Comment

Previous Post Next Post
Join Our Whats App Group