Join News @ Iritty Whats App Group

കനത്ത മഴ; റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണ് ഊട്ടിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

കോയമ്പത്തൂര്‍: കനത്ത മഴയില്‍ റെയില്‍പാളത്തിന് മണ്ണിടിഞ്ഞ് വീണതിനെതുടര്‍ന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ശനിയാഴ്ച്ച റദ്ദാക്കി. മണ്ണിടിഞ്ഞ് വീണത് കല്ലാര്‍ഹില്‍ഗ്രോവ് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ പാളത്തിലേക്കാണ്. ഇതിനെ തുടര്‍ന്ന്
മേട്ടുപ്പാളയം-ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്. പാതയില്‍നിന്നും മണ്ണ് പൂര്‍ണമായി നീക്കിയതിനുശേഷം ഗതാഗതം പുനഃസ്ഥാപിക്കും.
യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാല്‍ നീലഗിരി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group