Join News @ Iritty Whats App Group

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തുടങ്ങാന്‍ കെജ്‌രിവാള്‍ ; മടങ്ങിവരവ് വന്‍ സംഭവമാക്കാന്‍ ആംആദ്മി


ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നു മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാകും. ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനത്തില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് തുടങ്ങുന്ന കെജ്‌രിവാള്‍ തെക്കന്‍ ഡല്‍ഹിയില്‍ റോഡ്‌ഷോ നടത്തുന്നുണ്ട്. ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നുണ്ട്.

പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരേ രുക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്ന കെജ്‌രിവാള്‍ ഏകാധിപത്യത്തിന് എതിരെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. കെജ്‌രിവാള്‍ ഇന്നലെ ജയില്‍ മോചിതനായപ്പോള്‍ തന്നെ വലിയ സ്വീകരണം നല്‍കിയ ആംആദ്മി പാര്‍ട്ടി ഇന്ന് കെജ്‌രിവാളിന്റെ പ്രചരണം വന്‍ സംഭവമാക്കി മാറ്റാനാണ് ആലോചിക്കുന്നത്. ഇന്ത്യാ മുന്നണിക്കും കെജ്‌രിവാളിന്റെ വരവ് വലിയ ആത്മവിശ്വാസമായിട്ടുണ്ട്.

കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നിരന്തരം പ്രതിഷേധവും വിമര്‍ശനവും ഉയര്‍ത്തുന്നതിന് ഇടയിലാണ് ഇടക്കാല ജാമ്യം സുപ്രീംകോടതി നല്‍കിയത്. ജൂണ്‍ ഒന്നുവരെയാണ് ജാമ്യം നല്‍കിയത്. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദവും കോടതി മാനിച്ചില്ല. 21 ദിവസത്തേക്കാണ് കെജ്‌രിവാളിന് ജാമ്യം കിട്ടിയിരിക്കുന്നത്. ജൂണ്‍ 2 ന് തന്നെ കെജ്‌രിവാളിന് തീഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും.

Post a Comment

Previous Post Next Post
Join Our Whats App Group