Join News @ Iritty Whats App Group

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി, ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്ന് പ്രതിഷേധം


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റ് മുടങ്ങി. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണിത്. തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാർ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. എറണാകുളത്തും ഡ്രൈവിംഗ് സ്കൂളുകാർ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരിച്ചു. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെ ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളുടെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതാണ് ഭീഷണി.

Post a Comment

Previous Post Next Post
Join Our Whats App Group