Join News @ Iritty Whats App Group

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത: കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ചവരെ അടച്ചിടും

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത: കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ചവരെ അടച്ചിടും
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം . ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ് അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിന്റേതാണ് നിര്‍ദ്ദേശം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ മൂന്നമണിവരെയുളള സമയത്ത് നടത്തരുത്. പോലീസ് , എന്‍സിസി, എസ്പിസി , അഗ്നിശ്മന രക്ഷാസേന , മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍സമയത്തെ പരേഡും , ഡ്രില്ലുകളും ഒഴിവാക്കണം.

പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുളള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിര്‍മ്മാണത്തൊഴിലാളികള്‍ , കര്‍ഷകത്തൊഴിലാളികള്‍ , വഴിയോരക്കച്ചവടക്കാര്‍ , മത്സ്യതൊഴിലാളികള്‍ , മറ്റ് കാഠിന്യമുളള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവന്‍ ഇതിനുസരിച്ച് ജോലിസമയം ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group