തിരുവനന്തപുരം; മദ്യനയവുമായി ബന്ധപ്പെട്ടുയര്‍ന്ന ബാര്‍ കോഴ ആരോപണത്തില്‍ സര്‍ക്കരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നതിനോട് എതിരല്ല, എന്നാല്‍ കൈക്കൂലി വാങ്ങി സര്‍ക്കാര്‍ നയം രൂപികരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനയം മാറ്റം ടൂറിയം, എക്‌സൈസ് മന്ത്രിമാര്‍ അറിയാതെ നടക്കില്ല. മുഖ്യമന്ത്രിയുടെ സുഹൃത്ത് കെജ്രിവാള്‍ അഴിയെണ്ണുന്നത് ഇതേ മോഡല്‍ കൈക്കൂലി കേസിലാണ്. അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
എക്‌സൈസ് മന്ത്രി വിദേശ യാത്രക്ക് അനുമതി തേടിയത് 22 ന് മാത്രമാണ്. അഞ്ച് രാജ്യങ്ങളില്‍ പോകുന്നുണ്ട്. മൂന്ന് രാജ്യങ്ങളിലെന്നാണ് മന്ത്രി പറയുന്നത്.എക്‌സൈസ് മന്ത്രിയുടെ യാത്രയുടെ സ്‌പോണ്‍സര്‍ ആരാണ്? അഞ്ച് രാജ്യങ്ങളില്‍ പത്ത് ദിവസത്തോളം കുടുംബത്തോടൊപ്പം യാത്ര നടത്താനുള്ള കാശ് എവിടെ നിന്ന് ലഭിച്ചു. വിശ്രമിക്കാന്‍ വേണ്ടിയാണ് വിദേശയാത്രയെന്നാണ് മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനേതാക്കളും പറയുന്നത്.
Post a Comment