Join News @ Iritty Whats App Group

ഇറാന്‍പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടതായി സംശയം ; അപകടം നടന്ന സ്ഥലം കണ്ടെത്തി


ടെഹ്‌റാന്‍ : ഇറാന്‍ പ്രസിഡന്റ്് ഇബ്രാഹീം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ അപകടം നടന്ന സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സ്ഥലത്ത് നിന്നും ആരേയും ജീവനോടെ കണ്ടെത്താനായില്ലന്നെ സൂചനകളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. അതേസമയം തന്നെ ഇറാനോ അമേരിക്കയോ പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടതായുള്ള വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം തന്നെ ഇരുവരും മരിച്ചിരിക്കാനുള്ള സാധ്യതകളാണ് അന്താരഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകളിലുള്ളത്. അപകടം നടന്നു 12 മണിക്കൂറിന് ശേഷം രക്ഷാദൗത്യസംഘം സ്ഥലത്ത് എത്തിയതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലം കണ്ടെത്താനും രക്ഷാപ്രവര്‍ത്തനത്തിനുമായി റഷ്യയും തുര്‍ക്കിയും ഇടപെട്ടിരുന്നു. തുര്‍ക്കി അയച്ച കനത്ത മഞ്ഞിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഡ്രോണുകളാണ് അപകടസ്ഥലം കണ്ടെത്തിയത്. ഇറാന്‍ ഇതുവരെ ഔദ്യോഗികമായ ഒരു പ്രതികരണവും പുറത്തുവിട്ടിട്ടില്ല.

ഇറാന്‍ ജനതയ്ക്ക് ആശങ്കാജനകമായ വാര്‍ത്തയാണ് പുറത്തു വന്നുകൊണ്ടരിക്കുന്നത്. ഇറാന്റെയും അസര്‍ബൈജാന്റെയും അതിര്‍ത്തിയില്‍ ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴായിരുന്നു ഇബ്രാഹീം റെയ്‌സിയും ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയനും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. മൂന്ന് ഹെലികോപ്റ്ററില്‍ ഒരെണ്ണത്തില്‍ ഇബ്രാഹീം റെയ്‌സിയും ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയനും മറ്റു രണ്ടു ഹെലികോപ്റ്ററുകളില്‍ ഉന്നതോദ്യോഗസ്ഥരുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടു ഹെലികോപ്റ്ററുകള്‍ മാത്രമായിരുന്നു മടങ്ങി വന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group