Join News @ Iritty Whats App Group

‘ഉ​ഡാ​യി​പ്പ് ഹെ​ല്‍​മ​റ്റ് വേ​ണ്ട’ മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി


കോ​ഴി​ക്കോ​ട്: ഇ​രു​ച​ക്രവാ​ഹ​നയാ​ത്രി​ക​ർ ഗു​ണനി​ല​വാ​ര​മു​ള്ള ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് എം​വി​ഡി​യു​ടെ മു​ന്ന​റി​യി​പ്പ്. ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ലും എ​ങ്ങ​നെ ധ​രി​ക്കാ​തി​രി​ക്കാം എ​ന്നു ചി​ന്തി​ക്കു​ന്ന​വ​ർ ഒ​രു​പാ​ട് ഉ​ണ്ടെ​ന്നാ​ണ് എം​വി​ഡി പ​റ​യു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​നം അ​പ​ക​ട​ത്തി​ൽപ്പെ​ടു​മ്പോ​ൾ ആ​ഘാ​തം ഏ​ൽ​ക്കു​ന്ന​ത് കൂ​ടു​ത​ലും ത​ല​യ്ക്കാ​ണ്.

ത​ല​യോ​ട്ടി പൊ​ട്ടു​ക​യും ത​ൽ​ക്ഷ​ണം മ​ര​ണം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് പ​റ​യു​ന്നു. ത​ല​ച്ചോ​റി​നു സം​ഭ​വി​ക്കു​ന്ന പ​രി​ക്കു​ക​ളിൽ പലതും ചികിത്സിച്ചു ഭേദമാക്കാൻ സാ​ധി​ക്കില്ലെന്നും ഹെ​ൽ​മ​റ്റ് കൃ​ത്യ​മാ​യി ധ​രി​ക്കണമെന്നും എം​വി​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

ഐ​എ​സ്ഐ മു​ദ്ര​യു​ള്ള​തും ഫേ​സ് ഷീ​ൽ​ഡ് ഉ​ള്ള​തു​മാ​യ ഹെ​ൽമറ്റ് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​ം. മാ​ത്ര​മ​ല്ല ശി​ര​സി​ന് അ​നു​യോ​ജ്യ​മാ​യ വ​ലി​പ്പ​ത്തി​ലു​ള്ള​ ഹെ​ൽ​മറ്റ് വാ​ങ്ങ​ണം. ഹെൽമറ്റ് കൃ​ത്യ​മാ​യി ധ​രി​ച്ച് ചി​ൻ ട്രാ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ശി​ര​സി​ൽ ഉ​റ​പ്പി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആ​ദ്യം ഹെ​ൽമറ്റ് തെ​റി​ച്ചുപോ​കാ​നു​ള്ള സാ​ധ്യ​ത കൂടുതലാ ണെന്നും എം​വി​ഡി ഓ​ർ​മിപ്പി​ക്കു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group