Join News @ Iritty Whats App Group

ആറംഗ സംഘം യുവാവിനെ മർദിച്ച്‌ രണ്ട് പവൻ സ്വർണമാലയും മൊബൈല്‍ ഫോണും കവർന്നതായി പരാതി





ളിപ്പറമ്ബ്: ‌ആറംഗ സംഘം യുവാവിനെ മർദിച്ച്‌ രണ്ട് പവൻ സ്വർണമാലയും മൊബൈല്‍ ഫോണും കവർന്നതായി പരാതി. പാന്തോട്ടം പെരിഞൻ വീട്ടില്‍ ജിതിനിനെ(31) മൊറാഴ പാന്തോട്ടം ഗ്രൗണ്ടില്‍ വച്ച്‌ ചെമ്മരവയല്‍ സ്വദേശികളായ ഷിനോജ്, മനോജ്, മനീഷ്, അഭിലാഷ് കണ്ടാലറിയാവുന്ന രണ്ടു പേരും മർദിച്ച്‌ കൊള്ളയടിച്ചെന്നാണ് പരാതി.

ഇക്കഴിഞ്ഞ 15നായിരുന്നു സംഭവം. കണ്ണപുരം ചെമ്മര വയലില്‍ വച്ച്‌ 12ന് ഷിനോജിന്‍റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകർത്തിയെന്നാരോപിച്ചാണ് മർദിച്ചതെന്നും പരാതിയില്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group