Join News @ Iritty Whats App Group

ഇനി പോരാട്ടം മോദിക്കെതിരെ; രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍


നേതാക്കളെ ജയിലിലടച്ച് ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനായിരുന്നു മോദിയുടെ പദ്ധതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിയ്ക്ക് എതിരെയാണെന്നും കെജ്രിവാള്‍ പറഞ്ഞു. മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം നേടിയ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു.

നേതാക്കളെ ജയിലിലടച്ച് പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി. അഴിമതിയ്‌ക്കെതിരായി എങ്ങനെയാണ് പോരാടേണ്ടതെന്ന് തന്നെ കണ്ടുപഠിക്കണം. മോദി ഇനിയും മുഖ്യമന്ത്രിമാരെ ജയിലില്‍ അടയ്ക്കുമെന്നും പറഞ്ഞ കെജ്രിവാള്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പ്രസംഗത്തിനിടെ എടുത്തുപറഞ്ഞു.

ജാമ്യം ലഭിച്ച 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുക. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കും. നരേന്ദ്ര മോദി ഇനി അധികാരത്തിലെത്തില്ല. അമിത്ഷായെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനാണ് മോദി വോട്ട് തേടുന്നത്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ബിജെപി വോട്ടുകള്‍ ഇത്തവണ കുറയുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group