Join News @ Iritty Whats App Group

കാറിലെ കാലിക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ നിങ്ങളുടെ ജീവനെടുത്തേക്കാം! എംവിഡി പറയുന്നത് ഇങ്ങനെ!


കാറിൽ ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ കളിപ്പന്തോ ഒക്കെ വലിയ അപകടത്തിന് കാരണമാകുമെന്ന ഓ‍മ്മപ്പെടുത്തലുമായി കേരള മോട്ടോർ വാഹന വകുപ്പ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ ഈ ഓ‍മ്മപ്പെടുത്തൽ. 

വേനൽക്കാലമാണെന്നും സ്വകാര്യ വാഹനങ്ങളിൽ അടക്കം കുടിവെള്ള കുപ്പികളും ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച്, നാരങ്ങ തുടങ്ങിയ വസ്തുക്കളും ധാരാളമായി കാണുന്ന സമയമാണെന്നും എംവിഡി പറയുന്നു. ഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയിൽ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റിൽ നിന്നും പുറത്തു ചാടിപ്പോയ ഓറഞ്ചോ നാരങ്ങയോ, കളിപ്പന്തോ സമ്മാനിച്ചേക്കാവുന്ന വലിയൊരു അപകടം വരുത്തിയേക്കാം.

ഡ്രൈവറുടെ ശ്രദ്ധയിൽപെടാതെ ബ്രേക്ക് പെഡലിന്റെ അടിയിൽ കുടുങ്ങുന്ന കുപ്പി നാരങ്ങ,ഓറഞ്ച്, പന്ത് എന്നിവ പോലെയുള്ള ഉരുണ്ട വസ്തുക്കൾ ബ്രേക്ക് പെഡലിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും വാഹനം ബ്രേക്ക് ഇല്ലാത്ത അവസ്ഥയിൽ അപകടത്തിൽ പെടുകയും ചെയ്തേക്കാം എന്നും ഇത്തരം വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തി കൈകാര്യം ചെയ്യണമെന്നും മോട്ടോ‍വാഹന വകുപ്പ് ഓ‍ർമ്മിപ്പിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂ‍ണരൂപം
വേനൽക്കാലമാണ്..
 സ്വകാര്യ വാഹനങ്ങളിൽ അടക്കം കുടിവെള്ള കുപ്പികളും ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച്, നാരങ്ങ തുടങ്ങിയ വസ്തുക്കളും ധാരാളമായി കാണുന്ന സമയമാണ്..
 ഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയിൽ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റിൽ നിന്നും പുറത്തു ചാടിപ്പോയ ഓറഞ്ചോ നാരങ്ങയോ, കളിപ്പന്തോ സമ്മാനിച്ചേക്കാവുന്ന വലിയൊരു അപകടം ഈ ചിത്രത്തിൽ നമുക്ക് കാണാം..
 ഡ്രൈവറുടെ ശ്രദ്ധയിൽപെടാതെ ബ്രേക്ക് പെഡലിന്റെ അടിയിൽ കുടുങ്ങുന്ന കുപ്പി നാരങ്ങ,ഓറഞ്ച്, പന്ത് എന്നിവ പോലെയുള്ള ഉരുണ്ട വസ്തുക്കൾ ബ്രേക്ക് പെഡലിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും വാഹനം ബ്രേക്ക് ഇല്ലാത്ത അവസ്ഥയിൽ അപകടത്തിൽ പെടുകയും ചെയ്തേക്കാം..ഇത്തരം വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തി കൈകാര്യം ചെയ്യുക.

Post a Comment

Previous Post Next Post
Join Our Whats App Group