Join News @ Iritty Whats App Group

സു​ര​ക്ഷി​ത നി​ക്ഷേ​പം ആ​യി​ട്ട് എ​ല്ലാ​വ​രും വാ​ങ്ങി​ക്കൂ​ട്ടു​ന്നു; ഇ​ന്ന​ത്തെ സ്വ​ർ​ണ​വി​ല കേ​ട്ടാ​ൽ ഞെ​ട്ടും; റി​ക്കാ​ര്‍​ഡി​ട്ടിട്ട് സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല പ​വ​ന് 55,000 രൂ​പ ക​ട​ന്ന് വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,890 രൂ​പ​യും പ​വ​ന് 55,120 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ 18 ലെ ​ബോ​ര്‍​ഡ് റേ​റ്റാ​യ ഗ്രാ​മി​ന് 6,840 രൂ​പ, പ​വ​ന് 54,720 രൂ​പ എ​ന്ന റി​ക്കാ​ര്‍​ഡ് ആ​ണ് ഇ​ന്ന് തി​രു​ത്തി​യ​ത്. അ​ന്താ​രാ​ഷ്‌ട്ര സ്വ​ര്‍​ണ​വി​ല 2437 ഡോ​ള​റും, ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.27 ലും ​ആ​ണ്.

18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 40 രൂ​പ ഗ്രാ​മി​ന് വ​ര്‍​ധി​ച്ച് 5740 രൂ​പ​യാ​യി. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ക്ക​ട്ടി​ക്ക് കി​ലോ​ഗ്രാ​മി​ന് ബാ​ങ്ക് നി​ര​ക്ക് 78 ല​ക്ഷം രൂ​പ​യ്ക്ക് അ​ടു​ത്താ​യി. വെ​ള്ളി വി​ല ഗ്രാ​മി​ന് 97 രൂ​പ. രാ​ജ്യാ​ന്ത​ര വെ​ള്ളി വി​ല 32.36 ഡോ​ള​റി​ലാ​ണ്.

റ​ഷ്യ യു​ക്രെ​യ്ന്‍ യു​ദ്ധ​വും, മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ര്‍​ഷ​ങ്ങ​ളും ഇ​പ്പോ​ഴും അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഭൗ​മ രാ​ഷ്ട്രീ​യ പി​രി​മു​റു​ക്ക​ങ്ങ​ള്‍ കാ​ര​ണം സ്വ​ര്‍​ണം സു​ര​ക്ഷി​ത നി​ക്ഷേ​പം ആ​യി​ട്ടാ​ണ് പ​ല​രും കാ​ണു​ന്ന​തെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ജെം ​ആ​ന്‍​ഡ് ജ്വ​ല്ല​റി ഡൊ​മ​സ്റ്റി​ക് കൗ​ണ്‍​സി​ല്‍ ദേ​ശീ​യ ഡ​യ​റ​ക്ട​ര്‍ എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group