Join News @ Iritty Whats App Group

തലപ്പുഴ കമ്ബമലയിലെ മാവോവാദി-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടൽ; കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത പൊലീസ് ജാഗ്രത


കേളകം: വയനാട് ജില്ലയിലെ തലപ്പുഴ കമ്ബമലയില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ട് സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് മാവോവാദി സംഘം കടന്നെത്താൻ സാധ്യതയുള്ള കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത പൊലീസ് ജാഗ്രത.


ചൊവ്വാഴ്ച പുലര്‍ച്ച പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഒമ്ബത് റൗണ്ട് വെടിവെപ്പുണ്ടായതായാണ് വിവരം.

തലപ്പുഴ കമ്ബമലയില്‍ ഏറ്റുമുട്ടലിന് ശേഷം സംഘം കൊട്ടിയൂർ വനമേഖലയിലേക്ക് കടന്നതായ സംശയത്തെ തുടർന്ന് കൊട്ടിയൂർ പാല്‍ചുരം പാതയിലും തണ്ടർബോള്‍ട്ട് സേന തിരച്ചില്‍ നടത്തി. മുമ്ബ് കമ്ബമലയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോവാദികള്‍ ആഹ്വാനം നടത്തിയിരുന്നു. 

വയനാട് ഏറ്റുമുട്ടലിനെ തുടർന്ന് കണ്ണൂർ ജില്ലയുടെ വനാതിർത്തി പ്രദേശങ്ങള്‍, മാവോവാദി ഭീഷണിയുള്ള ആദിവാസി കോളനികള്‍, പാതകള്‍ എന്നിവിടങ്ങളിലും ജില്ല അതിർത്തി പ്രദേശങ്ങളിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മാവോവാദി ഭീഷണിയുള്ള പ്രദേശങ്ങളില്‍ പൊലീസിന് കനത്ത ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.

അതിർത്തി വനപ്രദേശങ്ങളിലും മാവോവാദി സംഘങ്ങള്‍ കടന്നെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലും തണ്ടർബോള്‍ട്ട് സേനയെ വിന്യസിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുമ്ബ് മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് ഇന്റലിജൻസ് വിഭാഗവും ആന്‍റി നക്സല്‍ സ്കോഡും നിരീക്ഷണം ശക്തമാക്കി. മാവോവദികള്‍ എത്തിയിട്ടുള്ള കണ്ണവം, കോളയാട്, കേളകം, ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിലെ കോളനികള്‍, ആറളം ഫാം ഉള്‍പ്പെടെ പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണമുണ്ട്.


Post a Comment

Previous Post Next Post
Join Our Whats App Group