Join News @ Iritty Whats App Group

ആവശ്യങ്ങള്‍ അംഗീകരിക്കും വരെരെ സമരവുമായി മുന്നോട്ടു പോകാൻ ഉറപ്പിച്ച്‌ഡ്രൈ വിംഗ് സ്‌കൂള്‍ അസോസിയേഷനുകള്‍

ണ്ണൂർ: ആവശ്യങ്ങള്‍ അംഗീകരിക്കും വരെരെ സമരവുമായി മുന്നോട്ടു പോകാൻ ഉറപ്പിച്ച്‌
ഡ്രൈ വിംഗ് സ്‌കൂള്‍ അസോസിയേഷനുകള്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഇന്നലെയും ജില്ലയില്‍ പ്രതിഷേധം തുടർന്നു. ഇതോടെ പൊലീസ സംരക്ഷണത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കണമെന്ന് മന്ത്രി കെ. ബി .ഗണേഷ് കുമാറിന്റെ നിർദേശം ജില്ലയില്‍ നടപ്പിലായില്ല.

തലശേരി, ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്ബ്, കണ്ണൂർ എന്നിവിടങ്ങളിലെല്ലാം സജ്ജീകരണമൊരുക്കി ഉദ്യോഗസ്ഥരും പൊലീസും ടെസ്റ്റിംഗ് ഗ്രൗണ്ടിലെത്തിയിട്ടും ഒറ്ര അപേക്ഷകൻ പോലും ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയില്ല. ടെസ്റ്റ് സ്ളോട്ട് ലഭിച്ച ആരുമെത്താത്തതിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷനുകളുടെ കടുത്ത പ്രതിഷേധമാണ്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ജില്ലയിലുള്ളത്.

പുതുക്കിയ ഓർഡർ അനുസരിച്ച്‌ ഓരോ ആർ.ടി.ഒ ഓഫിസിന് കീഴിലും ദിവസം നാല്‍പത് ടെസ്റ്റുകള്‍ക്കാണ് അനുമതി. ഇത് അറുപതാക്കണമെന്നും ജില്ലാ ആസ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് അനുസരിച്ച്‌ ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഡ്രൈവിംഗ് ടെസ്റ്റിന് അഡിഷണല്‍ ക്ലച്ചും ബ്രേക്കും ഇല്ലാത്ത വാഹനങ്ങള്‍ കൊണ്ടുവരണമെന്നും 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് പാടില്ലെന്നുമുള്ള പുതിയ നിർദേശങ്ങള്‍ പിൻവലിക്കണമെന്നും സമരസമിതിയുടെ ആവശ്യങ്ങളില്‍ പെടുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group