Join News @ Iritty Whats App Group

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. പത്തനാപുരം ഡിപ്പോയിലെ 14 ജീവനക്കാര്‍ക്കെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവര്‍മാരെയാണ് സ്ഥലംമാറ്റിയത്. നാല് ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

വിജിലന്‍സ് മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ എത്തിയതറിഞ്ഞാണ് ജീവനക്കാര്‍ മുങ്ങിയത്. മുന്നറിയിപ്പില്ലാതെ അവധിയെടുത്തതിനാല്‍ പത്തനാപുരം യൂണിറ്റിലെ നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്തു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിന് പുറമേ 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും കെഎസ്ആർടിസിക്കുണ്ടായി.

ഒരു തരത്തിലും ഒരു വിഭാഗം ജീവനക്കാരുടെ നിരുത്തരവാദപരമായ രീതികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group