Join News @ Iritty Whats App Group

ലോക്സഭാ നാലാം ഘട്ട വോട്ടെടുപ്പ് നാളെ; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ, അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ, മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ

1) ആന്ധ്രാപ്രദേശ്: 25 ൽ 25 മണ്ഡലങ്ങളിലും

2) ബീഹാർ: 40 മണ്ഡലങ്ങളിൽ 5

3) ജാർഖണ്ഡ്: 14 മണ്ഡലങ്ങളിൽ 4

4) മധ്യപ്രദേശ്: 29 മണ്ഡലങ്ങളിൽ 8

5) മഹാരാഷ്ട്ര: 48 മണ്ഡലങ്ങളിൽ 11

6) ഒഡീഷ: 21 മണ്ഡലങ്ങളിൽ 4

7) തെലങ്കാന: 17ൽ 17 മണ്ഡലങ്ങളിലും

8) ഉത്തർപ്രദേശ്: 80 മണ്ഡലങ്ങളിൽ 13

9) പശ്ചിമ ബംഗാൾ: 42 മണ്ഡലങ്ങളിൽ 8

10) ജമ്മു കശ്മീർ: 5 മണ്ഡലങ്ങളിൽ 1

Post a Comment

Previous Post Next Post
Join Our Whats App Group