Join News @ Iritty Whats App Group

കണ്ണൂരിൽ അര്‍ധരാത്രിയില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 7 യുവാക്കള്‍ക്കെതിരെ കേസ്




ണ്ണൂര്‍: അര്‍ധരാത്രിയില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 7 യുവാക്കള്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച രാത്രി 12.20നാണ് സംഭവം. എറണാകുളത്തുനിന്നു കൊല്ലൂര്‍ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണു യുവാക്കള്‍ അക്രമാസക്തരായി പിന്നാലെയെത്തിയത്.

ബൈക്കുകളിലെത്തിയ യുവാക്കള്‍ ഡ്രൈവറെ അസഭ്യം പറയുന്നതിന്റെയും ബസിന്റെ സൈഡ് മിററില്‍ അടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. കൂട്ടത്തിലൊരാള്‍ ഡ്രൈവര്‍ ഡോറിലൂടെ ബസിനുള്ളില്‍ പ്രവേശിച്ച്‌ ഡ്രൈവറെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നു കെഎസ്‌ആര്‍ടിസി കണ്ണൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ കെ.അരുണ്‍ദാസ് നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group