Join News @ Iritty Whats App Group

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രതിസന്ധി ; ട്രഷറിയില്‍ നിന്നും ധനവകുപ്പ് തിരിച്ചയച്ചത് 40,000 ബില്ലുകള്‍


കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി 40,000 ബില്ലുകള്‍ ധനവകുപ്പ് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. ഈ സാമ്പത്തീകവര്‍ഷം അവസാനം സമര്‍പ്പിച്ച 40,998 ബില്ലുകളാണ് ട്രഷറിയില്‍ നിന്നും ധനവകുപ്പ് തിരിച്ചയച്ചത്. ഇതോടെ തദ്ദേശസ്ഥാനപനങ്ങള്‍ക്ക്് വലിയ നഷ്ടം നേരിടും. ഇതിനൊപ്പം ബജറ്റ് വിഹിതവും കുറവാണ് നല്‍കിയിട്ടുള്ളത്.

ബില്ലുകള്‍ മടക്കിയതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1156 കോടി രൂപയാണ് നഷ്ടം. 2023 - 24 വര്‍ഷത്തെ ബജറ്റ വിഹിതം പൂര്‍ണ്ണമായി നല്‍കാത്ത സാഹചരയത്തില്‍ 1772 കോടി നഷ്ടമായതിന് പുറമേയാണിത്. മടക്കിയ ബില്ലുകളുടെ തുകയും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വിതരണം ചെയ്യാത്ത ഗഡുവും കൂടി കൂടുമ്പോള്‍ തദ്ദേശസ്വയം ഭരണം സ്ഥാപനങ്ങളുടെ 2928 കോടി രൂപയാണ് സര്‍ക്കാരിന്റെ കൈയ്യിലുള്ളത്.

മെയിന്റനന്‍സ് ഗ്രാന്റിന്റെ അവസാന ഗഡുവായ 1215 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ അവസാന മൂന്ന് ഗഡുക്കളായ 557 കോടി രൂപയും 2023-24 സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പൂര്‍ത്തീകരിച്ച പദ്ധതികളുടെ മടങ്ങിയ ബില്ലിന്റെ തുക ഈ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച വിഹിതത്തില്‍ നിന്നും നല്‍കേണ്ട സാഹചര്യമാണുള്ളത്.

ഈ നിയന്ത്രണം കൊണ്ട് തിരിച്ചടിയാകുക അടിസ്ഥാന സൗകര്യം വികസനം, ലൈഫ് പദ്ധതി, പട്ടികജാതി-വര്‍ഗ്ഗ ക്ഷേമം തുടങ്ങി പദ്ധതികള്‍ക്കാണ്. അനുവദിച്ച ബജറ്റ് വിഹിതം ഉപയോഗിക്കുന്നതില്‍ ധനവകുപ്പ് കുരുക്കിട്ടിരുന്നതായും പരാതിയുണ്ട്. ഇതോടെ ബജറ്റ് വിഹിതം കണക്കാക്കി തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പദ്ധതികള്‍ക്കെല്ലാം വന്‍ തിരിച്ചടികള്‍ നേരിടുമെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

Previous Post Next Post
Join Our Whats App Group