Join News @ Iritty Whats App Group

കെ​എ​സ്ഇ​ബി​യി​ല്‍ ഇ​ന്ന് റി​ക്കാ​ര്‍​ഡ് വി​ര​മി​ക്ക​ല്‍, വി​വി​ധ ത​സ്തി​ക​ക​ളി​ലു​ള്ള 1,095 ജീ​വ​ന​ക്കാ​രാ​ണ് വി​ര​മി​ക്കു​ന്ന​ത്; പു​തി​യ നി​യ​മ​ന​മു​ണ്ടാ​കി​ല്ല


കോ​ഴി​ക്കോ​ട്: കെ​എ​സ്ഇ​ബി​യി​ല്‍​ നി​ന്ന് ജീ​വ​ന​ക്കാ​ര്‍ കൂ​ട്ട​ത്തോ​ടെ ഇ​ന്ന് പ​ടി​യി​റ​ങ്ങും. വി​വി​ധ ത​സ്തി​ക​ക​ളി​ലു​ള്ള 1,095 ജീ​വ​ന​ക്കാ​രാ​ണ് ഇ​ന്ന് വി​ര​മി​ക്കു​ന്ന​ത്. റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന പ്ര​കാ​രം വി​ര​മി​ക്കു​ന്ന​വ​ര്‍​ക്കു പ​ക​രം പു​തി​യ സ്ഥി​ര​നി​യ​മ​നം ഉ​ണ്ടാ​വി​ല്ല.

എ​ന്നാ​ല്‍ പ്ര​മോ​ഷ​നു​ക​ള്‍ ന​ട​ത്തും. കെ​എ​സ്ഇ​ബി​യി​ല്‍​നി​ന്ന് ഇ​ത്ര​യേ​റെ ജീ​വ​ന​ക്കാ​ര്‍ ഒ​ന്നി​ച്ചു വി​ര​മി​ക്കു​ന്ന​ത് അ​ടു​ത്ത കാ​ല​ത്ത് ആ​ദ്യ​മാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 900 പേ​രാ​ണു വി​ര​മി​ച്ച​ത്. അ​ടു​ത്ത വ​ര്‍​ഷ​വും ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍ പ​ടി​യി​റ​ങ്ങും. ഇ​തോ​ടെ 1996, 97 കാ​ല​യ​ള​വി​ല്‍ സ​ര്‍​വീ​സി​ല്‍ ക​യ​റി​യ വ​ലി​യൊ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​മ​ല്ലാ​താ​കും.

വ​ര്‍​ക്ക​ര്‍, ലൈ​ന്‍​മാ​ന്‍, മീ​റ്റ​ര്‍ റീ​ഡ​ര്‍, സ​ബ് എ​ന്‍​ജി​നി​യ​ര്‍ തു​ട​ങ്ങി​യ ഫീ​ല്‍​ഡ് ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ല്‍ ജ​ന​ങ്ങ​ള്‍​ക്കു വേ​ഗ​ത്തി​ല്‍ സേ​വ​നം ല​ഭി​ക്കു​ന്ന​തി​നു ത​ട​സ​മാ​കും. പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ ന​ടേ​ത്ത​ണ്ട​തി​ല്ലെ​ന്നു ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ഇ​നി ക​രാ​ര്‍ നി​യ​മ​നം മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. വി​ര​മി​ക്കു​ന്ന​വ​ര്‍​ക്കു പ​ക​രം നി​യ​മ​ന​മി​ല്ലാ​ത്ത​ത് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു ഭീ​ഷ​ണി​യാ​കും. എ​ന്നാ​ല്‍, വി​ര​മി​ക്കു​ന്ന​വ​രെ ദി​വ​സ​ക്കൂ​ലി അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കാ​ന്‍ ബോ​ര്‍​ഡ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. 65 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കാ​ണു ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ല​ഭി​ക്കു​ക. നേ​ര​ത്തേ, പു​റ​ത്തു​നി​ന്നു​ള്ള​വ​രെ​യാ​ണു ഫീ​ല്‍​ഡ് ജീ​വ​ന​ക്കാ​രാ​യി ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ച്ചി​രു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​ണ് കെ​എ​സ്ഇ​ബി തീ​രു​മാ​നം. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​മാ​യി 5,615 പേ​രെ​യാ​ണ് കു​റ​യ്ക്കു​ന്ന​ത്. നി​ല​വി​ല്‍ 35,936 ജീ​വ​ന​ക്കാ​രാ​ണ് ബോ​ര്‍​ഡി​ലു​ള്ള​ത്. ഇ​തു 30,321 ആ​ക്കാ​നാ​ണു നി​ര്‍​ദേ​ശം. ഇ​ല​ക്‌​ട്രി​സി​റ്റി വ​ര്‍​ക്ക​ര്‍ ത​സ്തി​ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കു​ന്ന​ത്, 1,893 പേ​രെ. 5,311 വ​ര്‍​ക്ക​ര്‍​മാ​രു​ള്ള​ത് 3,418 ആ​യി കു​റ​യ്ക്കും. 1,098 ഓ​വ​ര്‍​സി​യ​ര്‍​മാ​രു​ടെ (ഇ​ല​ക്‌​ട്രി​ക്ക​ല്‍) ത​സ്തി​ക ഇ​ല്ലാ​താ​കും. നി​ല​വി​ലു​ള്ള 5,593ല്‍ ​നി​ന്ന് ഇ​ത് 4,495 ആ​യി ചു​രു​ങ്ങും. ഓ​വ​ര്‍​സി​യ​ര്‍ (സി​വി​ല്‍) ത​സ്തി​ക 80ല്‍​നി​ന്നു ര​ണ്ടാ​യി ചു​രു​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്.

സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ എ​ണ്ണം 2880ല്‍ ​നി​ന്ന് 1,826 ആ​യി കു​റ​യ്ക്കും. 1,054 ത​സ്തി​ക​യാ​ണ് ഇ​ല്ലാ​താ​വു​ന്ന​ത്. ജൂ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ 575 ത​സ്തി​ക​യും ലൈ​ന്‍​മാ​ൻ​മാ​രു​ടെ 9,167 ത​സ്തി​ക​യും വെ​ട്ടി​കു​റ​യ്ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. ബോ​ര്‍​ഡി​ലെ അം​ഗീ​കൃ​ത ട്രേ​ഡ് യൂ​ണി​യ​ന്‍ േന​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും ത​സ്തി​ക​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​ലു​ള്ള നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കു​ക. ബോ​ര്‍​ഡി​ന്‍റെ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി ബി​ജു പ്ര​ഭാ​ക​ര്‍ ചു​മ​ത​ല​യേ​റ്റി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group