Join News @ Iritty Whats App Group

രാജ്യത്ത് ഒരു നേതാവ് മാതം മതിയെന്ന് കാഴ്ചപ്പാട് അവഹേളനം ; നാടിന്റെ സംസ്ക്കാരം വൈവിദ്ധ്യമെന്ന് രാഹുല്‍


സുല്‍ത്താന്‍ ബത്തേരി: രാജ്യത്ത് ഒരു നേതാവ് മതിയെന്ന കാഴ്ചപ്പാട് നാടിനോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപിയുടെ സങ്കല്‍പ്പമെന്നും അതെങ്ങിനെ നമ്മുടെ നാടിന്റേതാകുമെന്നും രാഹുല്‍ ചോദിച്ചു. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ രാഹുല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു.

മലയാളം ഹിന്ദിയേക്കാന്‍ ചെറുതാണെന്ന് പറഞ്ഞാല്‍ അത് ഒരു ജനതയെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും ഓരോ നാഗരീകതയുമായി ബന്ധപ്പെട്ടു ചേര്‍ന്നു കിടക്കുന്നതാണ്. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തത് വികസനത്തെ ബാധിച്ചെന്നും രണ്ടിടത്തും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരണത്തില്‍ വന്നാല്‍ നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും. ഒരു മെഡിക്കല്‍ കോളേജിനായി മുഖമന്ത്രിക്ക് പല തവണ എഴുതിയെങ്കിലും പരിഹരിക്കുന്നില്ലെന്നും പറഞ്ഞു. രാത്രിയാത്ര നിരോധനം പരിഹരിക്കാന്‍ പലകുറി പ്രധാനമന്ത്രിക്ക് കത്തെഴുതി. വിഷയം പരിഹരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലേക്ക് വരുന്നത് സ്വന്തം വീട്ടിലേക്ക് വരുന്നത് പോലെയാണെന്ന് പറഞ്ഞ രാഹുല്‍ സുല്‍ത്താന്‍ബത്തേരിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതാവും എതിരാളിയുമായ കെ. സുരേന്ദ്രന്‍ നടത്തിയ പേരുമാറ്റം സംബന്ധിച്ച കാര്യത്തെക്കുറിച്ച് മിണ്ടാന്‍ കൂട്ടാക്കിയില്ല. ജയിച്ചാല്‍ സുല്‍ത്താന്‍ബത്തേരി എന്ന പേര് ഗണപതി വട്ടം എന്നാക്കുമെന്നായിരുന്നു പറഞ്ഞത്.

Post a Comment

Previous Post Next Post
Join Our Whats App Group