Join News @ Iritty Whats App Group

‘കാക്കിയ്ക്ക് പകരം പൂജാരിമാരുടെ വേഷം’, മോദിയുടെ മണ്ഡലത്തിൽ പൊലീസ് സേനയ്ക്ക് പുതിയ ഡ്രസ് കോഡ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിലയുറപ്പിച്ചിരിക്കുന്ന പൊലീസ് സേനയ്ക്ക് പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ച് പൊലീസ്. പൊലീസ് യൂണിഫോമിന് പകരം ക്ഷേത്ര പൂജാരിമാർക്ക് സമാനമായ വേഷമാണ് ക്ഷേത്ര ഡ്യൂട്ടിലുള്ള പൊലീസുകാർ ധരിക്കുന്നത്. ‘ഓറഞ്ച് കുർത്തയും ധോത്തിയും, രുദ്രാക്ഷ മാലയും’ നെറ്റിയിൽ സ്‌പോർട്‌സ് ട്രിപ്പും (ചന്ദനം കൊണ്ട് നിർമ്മിച്ച മൂന്ന് വരികൾ) ആണ് പൊലീസുകാരുടെ വേഷം.

ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനുള്ളിൽ പൂജാരി വസ്ത്രം ധരിച്ച ആറ് പൊലീസുകാരാണുള്ളത്, ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്. പൊലീസുകാർ പുരോഹിതന്മാരെപ്പോലെയാണെങ്കിൽ, ഭക്തർ അവരുടെ നിർദ്ദേശങ്ങൾ സുഗമമായി പാലിക്കുമെന്നാണ് പുതിയ വസ്ത്രധാരണത്തെ ന്യായീകരിച്ച് ഉദ്യോഗസ്ഥർ പറയുന്നത്. കൂടാതെ, വസ്ത്രധാരണത്തിലൂടെ പുരോഹിതന്മാരായി മാറുന്ന പൊലീസ് ഉദ്യോഗസ്ഥർ “ഹർ ഹർ മഹാദേവ്” എന്ന കീർത്തനങ്ങളോടെ ഭക്തരെ സ്വാഗതം ചെയ്യേണ്ടതുമുണ്ട്. കൂടാതെ വാരണാസിയിലെ മതപരമായ സ്ഥലങ്ങളെക്കുറിച്ച് അവരോടു പറയുകയും വേണം.

കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിന്യസിച്ചിരിക്കുന്ന പൊലീസ് ഭക്തരോട് മോശമായി പെരുമാറിയെന്നും തിരക്ക് നിയന്ത്രിക്കാൻ ശാരീരിക ബലപ്രയോഗം നടത്തിയെന്നും ഭക്തരിൽ നിന്ന് പരാതി ലഭിച്ചതായി വാരണാസി പൊലീസ് കമ്മീഷണർ മോഹിത് അഗർവാൾ പറഞ്ഞു. ‘ക്ഷേത്രത്തിലെ ഡ്യൂട്ടി മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാണ്, പൊലീസിന് ഇവിടെ പലതരം ജനക്കൂട്ടത്തെ നിയന്ത്രിക്കണം. ആളുകൾക്ക് എളുപ്പത്തിൽ ദർശനം ഉറപ്പാക്കാനും അവരെ സഹായിക്കാനും വഴികാട്ടാനുമാണ് പൊലീസ് ഇവിടെയുള്ളത്. “അഗർവാൾ പറഞ്ഞു.

‘പൊലീസുകാർ തള്ളിയാൽ ഭക്തർക്ക് വേദനിക്കും, ഇതേ കാര്യം പുരോഹിതന്മാർ ചെയ്താൽ അവർ അത് പോസിറ്റീവായി എടുക്കും’ പൊലീസ് കമ്മീഷണർ മോഹിത് അഗർവാൾ കൂട്ടിച്ചേർത്തു. 15 ദിവസത്തെ ട്രയൽ കാലയളവിലേക്കാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പിന്നീട് അത് അവലോകനം ചെയ്യുമെന്നും വാരണാസി പൊലീസ് കമ്മീഷണർ മോഹിത് അഗർവാൾ പറഞ്ഞു. 2018ലും ഈ രീതി പരീക്ഷിച്ച് നോക്കിയെങ്കിലും ട്രയൽ കാലയളവിനുശേഷം നിർത്തലാക്കുകയായിരുന്നു.

അതേസമയം, ക്ഷേത്രത്തിൽ ഈ വേഷത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ‘പൊലീസ് ഉദ്യോഗസ്ഥർ പുരോഹിത വേഷം ധരിക്കുന്നത് ഏത് ‘പൊലീസ് മാനുവൽ’ പ്രകാരമാണ്, ഇത്തരം ഉത്തരവുകൾ നൽകുന്നവരെ സസ്‌പെൻഡ് ചെയ്യണം, നാളെ ഏതെങ്കിലും മോഷ്ട്ടാക്കൾ ഇത് മുതലെടുക്കുകയാണെങ്കിൽ, അപ്പോൾ യുപി സർക്കാരും ഭരണകൂടവും എന്ത് മറുപടി പറയും? അപലപനീയം!’ – എന്നാണ് അഖിലേഷ് എക്‌സിൽ കുറിച്ചത്.

पुजारी के वेश में पुलिसकर्मियों का होना किस ‘पुलिस मैन्युअल’ के हिसाब से सही है? इस तरह का आदेश देनेवालों को निलंबित किया जाए। कल को इसका लाभ उठाकर कोई भी ठग भोली-भाली जनता को लूटेगा तो उप्र शासन-प्रशासन क्या जवाब देगा।

निंदनीय! pic.twitter.com/BQUFmb7xAA

— Akhilesh Yadav (@yadavakhilesh) April 11, 2024

Post a Comment

Previous Post Next Post
Join Our Whats App Group