ചെന്നൈ: ഊട്ടി - കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്‌ക്ക് നിയന്ത്രണമേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് ഏഴ് മുതൽ ഇവിടങ്ങളിലേക്കുള്ള യാത്രയ്‌ക്ക് ഇ പാസ് സംവിധാനം ഏർപ്പെടുത്താൻ നീലഗിരി, ഡിണ്ടിഗൽ ജില്ലാ കലക്‌ടർമാർക്ക് നിർദേശം നൽകി.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിർദേശം. ദിവസം 20000 വാഹനങ്ങളാണ് ഇവിടങ്ങളിലേക്ക് എത്തുന്നത്. ഇത് പ്രദേശവാസികളുടെ ജീവിതത്തേയും പരിസ്ഥിതിയേയും വന്യജീവികളെയും പ്രതികൂലമായി ബാധിക്കുമെന്ന് ഹർജിക്കാർ പറഞ്ഞു. ജൂൺ 30 വരെയാണ് നിയന്ത്രണം.
Post a Comment