Join News @ Iritty Whats App Group

ജില്ലയിലെ ടെലിഫോൺ എക്‌സ്‌ചേഞ്ചുകളിലെ മോഷണം; പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

ഇരിട്ടി : ജില്ലയിലെ ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലെ ഒരു പ്രതിയെക്കൂടി ബംഗളൂരുവിൽ നിന്നും ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. ബംഗളൂരു ഫാറുഖിയ നഗറിലെ സെബിയുള്ള ( 35) നെയാണ് ഇരിട്ടി സി ഐ പി.കെ. ജിജേഷും സംഘവും പിടികൂടിയത്. പൂട്ടിക്കിടന്ന ബി എസ് എൻ എൽ കിളിയന്തറ എസ്‌ചേഞ്ചിൽ നിന്നും വിലപിടിപ്പുള്ള ചിപ്പുകൾ മോഷിടിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 26 നായിരുന്നു മോഷണം നടത്തിയത്. നിരീക്ഷണ ക്യാമറകളും, ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒന്നാം പ്രതി ചാന്ദ് പാഷ (44) യെ കഴിഞ്ഞ ദിവസം ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു . പ്രതിയെ തെളിവെടുപ്പിനായി ബാംഗ്‌ളൂരിൽ എത്തിച്ചപ്പോഴാണ് കൂട്ടു പ്രതി സെബിയുള്ളപിടിയിലാകുന്നത് . മോഷണം പോയ ചിപ്പുകൾ മുഴുവനായും കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കണ്ടെടുക്കാനുള്ള ബാക്കി ചിപ്പുകൾ മറ്റൊരാൾക്ക് മറിച്ചു വിറ്റതായാണ് പ്രതി മൊഴി നൽകിയിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ സുലൈമാനേയും ഇവർ മോഷണത്തിനായി ഉപയോഗിച്ച വാഹനവും കണ്ടെടുക്കാനാനുള്ള ബാക്കി ചിപ്പിനുമായുള്ള അന്വേഷണവും പോലീസ് തുടരുകയാണ്. സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്ത ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ തിരഞ്ഞെടുത്താണ് ഇവർ മോക്ഷണം നടത്തിയത്. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കിളിയന്തറയിലും , മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ ഉളിയിൽ, ആലക്കോട്, തേർത്തല്ലി എക്‌സചേഞ്ചിലുമാണ് മോഷണം നടന്നത് . സി ഐ പി.കെ. ജിജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ വി.കെ. പ്രകാശൻ ,സി പി ഒ മാരായ പ്രവീൺ , ബിനീഷ് എന്നിവരാണ് ബംഗളൂരുവിൽ എത്തി പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Post a Comment

Previous Post Next Post
Join Our Whats App Group