Join News @ Iritty Whats App Group

മാ​സ​പ്പ​ടി കേ​സ്; വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ഡി കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്നു സൂ​ച​ന


കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്നു സൂ​ച​ന.

നി​ല​വി​ല്‍ സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ പേ​രെ വി​ളി​പ്പി​ക്കു​ന്ന​ത്. സി​എം​ആ​ര്‍​എ​ല്‍ വി​വി​ധ വ്യ​ക്തി​ക​ളും ക​മ്പ​നി​ക​ളു​മാ​യി 135 കോ​ടി​യു​ടെ ഇ​ട​പാ​ട് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ഫോ​ണ്‍ കോ​ള്‍ റെ​ക്കോ​ര്‍​ഡു​ക​ള​ക്ക​മു​ള്ള രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം

അ​തേ​സ​മ​യം, ഇ​ഡി ന​ട​പ​ടി​ക​ള്‍ ചോ​ദ്യം ചെ​യ്ത് കൊ​ച്ചി​ന്‍ മി​ന​റ​ല്‍​സ് ആ​ന്‍​ഡ് റൂ​ട്ട​യി​ല്‍ ലി​മി​റ്റ​ഡ് എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യ​ട​ക്കം ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി മ​ധ്യ വേ​ന​ല​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും പ്രാ​യാ​ധി​ക്യ​വും ചൂ​ണ്ടി​ക്കാ​ട്ടി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​പ്പോ​ള്‍ 24 മ​ണി​ക്കൂ​റി​ലേ​റെ ത​ട​ങ്ക​ലി​ല്‍ വ​ച്ച് നി​യ​മ ലം​ഘ​നം ന​ട​ത്തു​ക​യും മാ​ന​സി​ക​മാ​യി പി​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റീ​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ മാ​റ്റി​യ​ത്.

ഹ​ര്‍​ജി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​ഡി സ​മ​യം തേ​ടി. വീ​ണ്ടും പ​രി​ഗ​ണി​ക്കും മു​മ്പ് സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ചി​ല രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ണ്ടെ​ന്ന് ഹ​ർജി​ക്കാ​രും വ്യ​ക്ത​മാ​ക്കി.

ചോ​ദ്യം ചെ​യ്യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ണ്‍ കോ​ള്‍ റെ​ക്കോ​ര്‍​ഡു​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മ​ട​ക്കം ചി​ല രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ക്ക​വേ കോ​ട​തി ഇ​ഡി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group