Join News @ Iritty Whats App Group

കൂട്ടുപുഴയില്‍ ആരോഗ്യവകുപ്പിന്‍റെ ചെക്ക് പോസ്റ്റില്ല; മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്തേക്ക് ഒഴുകുന്നു



ഇരിട്ടി: അന്തർ സംസ്ഥാന അതിർത്തിയ കണ്ണൂർ കൂട്ടുപുഴയിലെ കേരളത്തിന്‍റെ ചെക്ക് പോസ്റ്റില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനാ സംവിധാനമില്ലാത്തു മറയാക്കി മായം കലർന്ന ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലേക്കു വ്യാപകമായി കടത്തുന്നു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയശേഷം മാത്രം കടത്തിവിടുക എന്ന നിബന്ധന നിലനില്‍ക്കെയാണ് കൂട്ടുപുഴയിലൂടെ മായം കലർന്ന വസ്തുക്കള്‍ കേരളത്തിലേക്കു വ്യാപമായി കടത്തി വരുന്നത്. പഴം, പച്ചക്കറികള്‍, തേൻ, പച്ച മത്സ്യം എന്നിവ ഒരു പരിശോധനയും കൂടാതെയാണ് കേരളത്തിലേക്കെത്തുന്നതെന്ന് ഭക്ഷ്യമേഖലയില്‍ പ്രവർത്തിക്കുന്നവർ തന്നെ പറയുന്നു. ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നു പ്രത്യേക ലോറികളില്‍ കൊണ്ടു വരുന്ന രാസവസ്തുക്കള്‍ ചേർന്ന മത്സ്യമുള്‍പ്പെടെയാണ് പരിശോധനാ സംവിധാനമില്ലാത്തതിന്‍റെ മറവില്‍ കേരളത്തിലേക്ക് എത്തുന്നത്. ഇവയുടെ ഗുണനിലവാരത്തെക്കുറിച്ചോ; എവിടേക്കു കൊണ്ടുപോകുന്നതെന്നോ, എവിടെ വില്‍പ്പന നടത്തുന്നതെന്നോ ബന്ധപ്പെട്ട വകുപ്പുകള്‍ക്കൊന്നും അറിയില്ല. പരിശോധനാ സംവിധാനത്തിന്‍റെ അപര്യാപ്തതയില്‍ ചെന്നൈയില്‍നിന്നെത്തിക്കുന്ന പഴകിയ മീനുകള്‍ സംസ്ഥാനത്തെ മാർക്കറ്റില്‍ എത്തുന്നു…

Post a Comment

Previous Post Next Post
Join Our Whats App Group