Join News @ Iritty Whats App Group

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം


എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബിജെപി നേതാവിനെ ഒരു വര്‍ഷം മുന്‍പ് കണ്ടകാര്യം മാധ്യമങ്ങള്‍ വലിയ വിഷയമാക്കുകയായിരുന്നുവെന്ന് സിപിഎം വിലയിരുത്തല്‍. എതിര്‍ രാഷ്ട്രീയ നേതാക്കളെ പലപ്പോഴും കാണേണ്ടതായിട്ടുണ്ട്. എന്നാല്‍ ഇ പി ജയരാജനെതിരെ ആസൂത്രിതമായ ചില നീക്കങ്ങള്‍ നടന്നു എന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇ പി ജയരാജന് എതിരെ ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണമാണ്. ഇവ നേരിടാന്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും സിപിഎം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായാണ് തെറ്റായ നിലപാടുകളെയും സമീപനങ്ങളെയും പ്രതിരോധിക്കുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ പാര്‍ടി ജയരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ ഇക്കാര്യം പറഞ്ഞത്.

സാമൂഹിക ജീവിതത്തില്‍ സാംസ്‌കാരിക മൂല്യമുള്ള രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. അതിനിടയില്‍ രണ്ടുപേര്‍ പരസ്പരം കണ്ടു എന്നതിനെ തെറ്റായി കാണാനാവുന്നത് എങ്ങനെയാണ്. ലോഹ്യം പറയരുത് എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ല. ഒരാളെ കാണരുത് കേള്‍ക്കരുത് എന്ന് പറയാന്‍ കഴിയില്ലന്നുമാണ് ഗോവിന്ദന്‍ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group